നാദാപുരം: ബോംബ് വനപ്രദേശങ്ങളില്‍ നിന്ന്
തൃശൂര്‍: നാദാപുരത്ത് ആക്രമണം നടത്താന്‍ ബോംബ് എത്തുന്നത് തൃശൂര്‍ ജില്ലയിലെ വനപ്രദേശങ്ങളില്‍ നിന്നാണെന്ന് പൊലീസ് സംശയിക്കുന്നു. ജില്ലയിലെ വനപ്രദേശങ്ങള്‍ ബോംബ് നിര്‍മ്മാണത്തിന് അനുകൂലമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നത്.
നാദാപുരത്തേക്ക് ബോംബ് എത്തുന്നത് തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നാണെന്ന് സംസ്ഥാന പൊലീസ് മേധാവി ആര്‍. പത്മനാഭന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചാണ് തൃശൂര്‍ ജില്ലയില്‍ ബോംബ് നിര്‍മ്മാണം എവിടെ കേന്ദ്രീകരിച്ചാണെന്ന് പൊലീസ് അന്വേഷിച്ചത്.
ചാലക്കുടി, വെള്ളിക്കുളങ്ങര പ്രദേശങ്ങളാണ് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തില്‍ ഉള്ളത്. വെള്ളിക്കുങ്ങര നേരത്തെത്തന്നെ ചാരായം വാറ്റിന് പേരുകേട്ടതാണ്. അതിനാല്‍ ഇവിടെ ബോംബ് നിര്‍മ്മാണവും ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
മേലൂര്‍, പുതുക്കാട്, പട്ടിക്കാട്, പീച്ചി എന്നീ പ്രദേശങ്ങളും പൊലീസ് നിരീക്ഷിച്ചുവരുന്നു. ഇവിടെയെല്ലാം ബോംബ് പൊട്ടിച്ചുതന്നെ പരിശോധിച്ചു നോക്കിയാലും ആരും അറിയില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications