കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോട്ടല്‍ അഴിമതി: ജയയ്ക്ക് സമന്‍സ്

  • By Staff
Google Oneindia Malayalam News

ചെന്നൈ: ലണ്ടനില്‍ രണ്ട് ഹോട്ടലുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കും എഐഎഡിഎംകെ എംപി ടി.ടി.വി. ദിനകരനും കോടതി സമന്‍സയച്ചു. ചെന്നൈ സെഷന്‍സ് കോടതിയാണ് ജൂണ്‍ 12 തിങ്കളാഴ്ച സമന്‍സയയ്ക്കാന്‍ തീരുമാനിച്ചത്.

സപ്തംബര്‍ 12 ന് കോടതിയില്‍ ഹാജരാകന്‍ ആവശ്യപ്പെട്ടാണ് സമന്‍സ്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. അശോക് കുമാര്‍ സപ്തംബര്‍ 12ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും. വിജിലന്‍സ് ആന്‍റ്് ആന്റികറപ്ഷന്‍ ഡയറക്ടറേറ്റ് കേസില്‍ കൂടുതല്‍ വസ്തുതകളെപ്പറ്റി അന്വേഷിക്കാന്‍ ഒരു വര്‍ഷം കൂടി സമയം ചോദിച്ചിരുന്നതിനിടയിലാണ് കോടതി സമന്‍സ് അയച്ചിരിക്കുന്നത്.

1994ല്‍ ഹോട്ടല്‍ വാങ്ങാനായി ജയലളിത 43.98 കോടി രൂപ വിദേശത്തേക്ക് കടത്തിയെന്നതാണ് കേസ്. നേരത്തെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ഡയറക്ടറേറ്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിദേശത്തേക്ക് അനധികൃത മാര്‍ഗ്ഗങ്ങളിലൂടെയാണ് ജയലളിത പണം കടത്തിയതെന്ന് ആരോപിച്ചിരുന്നു. നിയമവിധേയമായി ബാങ്ക് ശാഖകളിലൂടെ പണമയക്കുന്നതിന് പകരം മറ്റ് അനധികൃത മാര്‍ഗ്ഗങ്ങളിലൂടെയാണ് ജയലളിത പണം കടത്തിയതെന്ന് പറയപ്പെടുന്നു.

ശ്രീലങ്ക, ദുബായ്, മലേഷ്യ, സിംഗപ്പൂര്‍, ഹോങ്കോങ്ങ് എന്നീ രാജ്യങ്ങളിലെ ബാങ്കുകളില്‍ നിന്നും ഡിമാന്റ് ഡ്രാഫ്റ്റ് വാങ്ങാനാണ് ഈ തുക ചെലവഴിച്ചതെന്നും പറയപ്പെടുന്നു. ജയലളിത നല്കിയ പണം ലണ്ടനിലെ നാറ്റ്വെസ്റ് ബാങ്കില്‍ നാരായണ്‍ ദേശായിയുടെ അക്കൗണ്ടിലേക്ക് അയക്കാനുള്ള സൗകര്യം ചെയ്തുകൊടുത്തു എന്നതാണ് ദിനകരനെതിരായ കുറ്റം. ഈ പണം യുകെയിലെ സ്റീപ്പിള്‍ ആസ്റണിലുള്ള രണ്ട് ഹോട്ടലുകള്‍ വാങ്ങാന്‍ ഉപയോഗിച്ചു. പിന്നീട് ഈ ഹോട്ടലുകള്‍ 121.53 കോടി രൂപയ്ക്ക് വില്ക്കുകയായിരുന്നുവെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X