പള്ളിയിലൊളിച്ച ആറു ഭീകരരെയും കൊന്നു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഒരു പള്ളിയ്ക്കകത്ത് ഒളിച്ചിരിക്കുകയായിരുന്ന ആറ് തീവ്രവാദികളെയും സൈന്യം വെടിവച്ച് കൊന്നു. ജൂണ്‍ 12 ചൊവാഴ്ചയാണ് ആറ് തീവ്രവാദികളും കൊല്ലപ്പെട്ടതായുള്ള വാര്‍ത്ത സൈനികര്‍ സ്ഥിരീകരിച്ചത്.
ഇതോടെ പള്ളിക്ക് ചുറ്റുമുള്ള കാവല്‍ സൈന്യം അവസാനിപ്പിച്ചു. ഏറ്റുമുട്ടലില്‍ ഒരു പട്ടാളക്കാരന്‍ കൊല്ലപ്പെട്ടു. മൂന്നു ഇസ്ലാമിക തീവ്രവാദികളെ ജൂണ്‍ 11 തിങ്കളാഴ്ച തന്നെ സൈന്യം വധിച്ചിരുന്നു. മറ്റു മൂന്നു പേരെ തിങ്കളാഴ്ച അര്‍ദ്ധരാത്രിയാണ് വധിച്ചത്.
ഞായറാഴ്ച പട്ടാളക്കാരുമായുണ്ടായ ഏറ്റുമുട്ടലിന് ശേഷമാണ് അനന്ത് നാഗിലെ ഷാംഗസ് പ്രദേശത്തെ മുസ്ലിം പള്ളിയില്‍ നാല് ഭീകരര്‍ കയറിയൊളിച്ചത്. പള്ളിയില്‍ കയറിയൊളിച്ചവര്‍ തങ്ങളുടെ സംഘടനയില്‍ പെട്ടവരാണെന്ന് ലഷ്കര്‍- എ- ത്വയിബ വക്താവ് ശ്രീനഗറിലെ ഒരു പത്രമോഫീസില്‍ വിവരം നല്കിയതായി പറയുന്നു. നേരത്തെ സൈന്യം മതനേതാക്കളെ സമാധാനസംഭാഷണത്തിനായി പള്ളിയ്ക്കകത്തേക്ക് അയച്ചിരുന്നു. പക്ഷെ ഭീകരവാദികള്‍ കീഴടങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് സൈനിക ഓപ്പറേഷനിലൂടെ ആറു തീവ്രവാദികളെയും വധിച്ചത്.
നേരത്തെ മെയ്മാസത്തില്‍ ഇതിന് സമാനമായി നടന്ന മറ്റൊരു സംഭവത്തില്‍ മുസ്ലിം പള്ളിയില്‍ കയറിയൊളിച്ച തീവ്രവാദികള്‍ രാത്രിയില്‍ ഓടി രക്ഷപ്പെട്ടിരുന്നു. വിശുദ്ധ ദേവാലയത്തിന് കേടുവരുത്തേണ്ടെന്ന് കരുതി സൈന്യം പള്ളിയ്ക്ക് ചുറ്റുമുള്ള കാവല്‍ അവസാനിപ്പിച്ചപ്പോഴാണ് അന്ന് ഭീകരര്‍ ഇരുളിന്റെ മറവില്‍ രക്ഷപ്പെട്ടത്.












Click it and Unblock the Notifications