കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരപ്പന്‍ വേട്ട: സംയുക്തസേനയെ ദേവാരം നയിക്കും

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: കാട്ടുകള്ളന്‍ വീരപ്പനെ പിടികൂടാന്‍ തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകള്‍ ചേര്‍ന്ന് രൂപീകരിച്ചിരിക്കുന്ന സംയുക്ത ദൗത്യ സേനയെ (ജോയിന്റ് ടാസ്ക് ഫോഴ്സ്) മുന്‍ തമിഴ്നാട് ഡി ജി പിയും തമിഴ്നാട് പ്രത്യേകദൗത്യ സേനാ തലവനുമായ വാള്‍ട്ടര്‍ ദേവാരം നയിക്കും. സംയുക്ത സേനയുടെ തലവനായി കര്‍ണാടക അധികൃതര്‍ ദേവാരത്തെ അംഗീകരിച്ചതോടെയാണിത്.

ജൂണ്‍ 11 തിങ്കളാഴ്ച കര്‍ണാടക ചീഫ് സെക്രട്ടറി തെരേസ ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള കര്‍ണാടക സംഘം തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും വാള്‍ട്ടര്‍ ദേവാരത്തിന്റെ നേതൃത്വത്തിലുള്ള തമിഴ്നാട് പ്രത്യേക ദൗത്യ സംഘവുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ദേവാരത്തെ വീരപ്പന്‍വേട്ടയുടെ അമരക്കാരനായി അംഗീകരിച്ചത്.

ബാംഗ്ലൂരില്‍ കര്‍ണാടക ആഭ്യന്തരമന്ത്രി മല്ലികാര്‍ജുന ഖാര്‍ഗേയും ദേവാരത്തെ സംയുക്തസേനയുടെ തലവനായി അംഗീകരിച്ചു. വീരപ്പനെ പിടികൂടാന്‍ തമിഴ്നാട് സര്‍ക്കാരും വാള്‍ട്ടര്‍ ദേവാരത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യ സേനയും സ്വീകരിക്കുന്ന ഏതു നടപടിയ്ക്കും കര്‍ണാടക സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് മല്ലികാര്‍ജുന ഖാര്‍ഗേ ബാംഗ്ലൂരില്‍ വാര്‍ത്താലേഖകരെ അറിയിച്ചു.

വീരപ്പനെ എങ്ങനെയും പിടികൂടുകയെന്നതാണ് സംയുക്തസേനയുടെ ലക്ഷ്യമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പിന്നീട് വാര്‍ത്താലേഖകരെ അറിയിച്ചു. വാള്‍ട്ടര്‍ ദേവാരത്തെ സംയുക്ത സേനയുടെ തലവനായി അംഗീകരിക്കണമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കര്‍ണാടക സര്‍ക്കാര്‍ അംഗീകരിച്ചതായും വീരപ്പനെ എത്രയു ംവേഗം ജീവനോടെ തന്നെ പിടികൂടാനുള്ള യജ്ഞം വാള്‍ട്ടര്‍ ദേവാരത്തിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമാക്കുമെന്നും ജയലളിത പറഞ്ഞു.

രണ്ടു സംസ്ഥാനത്തേയും ചീഫ് സെക്രട്ടറിമാരും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സംയുക്ത സേനയിലെ മുതിര്‍ന്ന ഓഫീസര്‍മാരും വാള്‍ട്ടര്‍ ദേവാരത്തിന്റെ നേതൃത്വത്തില്‍ വീരപ്പനെ പിടികൂടുന്നതിനുള്ള പദ്ധതികളെക്കുറിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X