നാദാപുരത്തും കാസര്‍കോട്ടും ഒരേ ഗൂഢാലോചന
തിരുവനന്തപുരം: നാദാപുരത്തും കാസര്‍കോട്ടും ഒരു പോലെ ആസൂത്രണം ചെയ്താണ് അക്രമസംഭവങ്ങള്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആരോപിച്ചു.
ഒരേ ഗൂഢാലോചനയുടെ ഫലമായാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. മുസ്ലിം ലീഗും കോണ്‍ഗ്രസുമാണ് ഇതിന് പിന്നില്‍. വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. നാദാപുരത്ത് അക്രമം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ജൂണ്‍ 13 ബുധനാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അച്യുതാനന്ദന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തിയ സംഘത്തില്‍ എം.പി.വീരേന്ദ്രകുമാര്‍, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയ എല്‍ഡിഎഫ് നേതാക്കളുമുണ്ടായിരുന്നു.
നേതാക്കള്‍ അക്രമത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരെ പാര്‍പ്പിച്ചിരിക്കുന്ന ക്യാമ്പ് സന്ദര്‍ശിച്ച് ക്യാമ്പിലുണ്ടായിരുന്നവരുടെ പരാതികള്‍ കേട്ടു.












Click it and Unblock the Notifications