നാദാപുരം: മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കും
തിരുവനന്തപുരം: കലാപബാധിത പ്രദേശമായ കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് ശാശ്വത സമാധാനം കൈവരുത്തുന്നതിനായി ജൂണ്‍ 23 ശനിയാഴ്ച സര്‍വകക്ഷിയോഗം നടക്കും.
കോഴിക്കോട് വച്ച് മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ സാന്നിദ്ധ്യത്തിലായിരിക്കും യോഗം നടക്കുന്നത്. ജൂണ്‍ 15 വെള്ളിയാഴ്ച നാദാപുരം സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനെത്തിയ ഇടതുമുന്നണി പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തിയ ശേഷം മുഖ്യമന്ത്രി വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഇക്കാര്യം.
അക്രമികള്‍ക്കതിെരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഇടതുമുന്നണി സംഘത്തിന് ഉറപ്പു നല്‍കി. പ്രദേശത്ത് ശാശ്വത സമാധാനം ഉറപ്പാക്കാനുള്ള നടപടികള്‍ എടുത്തിട്ടുണ്ട്. സമാധാനം ഉറപ്പാക്കുന്നതിന് ഭരണനടപടികള്‍ മാത്രം പോരെന്നും രാഷ്ട്രീയ കക്ഷികളുടെയും സാമൂഹ്യ സമുദായ സംഘടനകളുടെയും സഹകരണം ആവശ്യമാണെന്നും ആന്റണി വ്യക്തമാക്കി.
നാദാപുരത്ത് സമാധാനം പുനസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ഇടതുമുന്നണി സര്‍ക്കാര്‍ പിന്നീട് വാര്‍ത്താലേഖകരെ അറിയിച്ചു. സമാധാനശ്രമങ്ങള്‍ക്ക് പ്രതിപക്ഷം പൂര്‍ണസഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ മുന്നണി കക്ഷിനേതാക്കളായ പിണറായി വിജയന്‍, പി.കെ. വാസുദേവന്‍ നായര്‍, പി.ജെ. ജോസഫ്, കെ. പങ്കജാക്ഷന്‍, എന്‍.എം. ജോസഫ്, ശശീന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നു.












Click it and Unblock the Notifications