Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യാസന്ദര്‍ശനം ചരിത്രസംഭവമാകും: മുഷാറഫ്

ഇസ്ലാമാബാദ്: ജൂലൈയിലെ തന്റെ ഇന്ത്യാസന്ദര്‍ശനം ചരിത്രസംഭവമാകുമെന്ന് പാകിസ്ഥാന്‍ പട്ടാളമേധാവി ജനറല്‍ പര്‍വേസ് മുഷാറഫ്. തന്റെ തുറന്ന മനസ്സിന് ഇന്ത്യയില്‍ നിന്നും അനുകൂലമായ പ്രതികരണം ലഭിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

ജൂണ്‍ 15 വെള്ളിയാഴ്ച പാകിസ്ഥാന്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീര്‍ തന്നെയായിരിക്കും ചര്‍ച്ചയുടെ പ്രധാനഭാഗമെന്ന് മുഷാറഫ് വ്യക്തമാക്കി. കശ്മീരില്ലാത്ത ചര്‍ച്ച സ്വീകാര്യമല്ല. മറ്റു പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ പാകിസ്ഥാന്‍ തയ്യാറാണ്. എങ്കിലും കശ്മീര്‍ തന്നെയാണ് പ്രധാന പ്രശ്നം - അദ്ദേഹം പറഞ്ഞു.

താന്‍ ഇന്ത്യയിലേക്ക് പോകുന്നത് ഒരു ചരിത്രം കുറിക്കാനാണ്. ഇന്ത്യയില്‍ നിന്നും സഹകരണം ലഭിക്കുകയാണങ്കില്‍ അത് പുതിയൊരു തുടക്കമായിരിക്കും. ചര്‍ച്ചയില്‍ തനിക്ക് തുറന്ന മനസ്സാണുള്ളത്. മുമ്പുണ്ടായിട്ടുള്ള ചര്‍ച്ചകളില്‍ കശ്മീര്‍ പ്രശ്നത്തിന് കാര്യമായ പരിഗണന ലഭിച്ചിരുന്നില്ല. ഇത്തവണ അങ്ങനെ സംഭവിക്കില്ലെന്ന് കരുതുന്നു - മുഷാറഫ് പറഞ്ഞു.

ഇന്ത്യയുടെ പാകിസ്ഥാന്റെയും മാത്രമല്ല ദക്ഷിണേഷ്യാ ഉപഭൂഖണ്ഡത്തിന്റെ തന്നെ വളര്‍ച്ചയ്ക്ക് കശ്മീര്‍ പ്രശ്നത്തിന് പരിഹാരം ആവശ്യമാണെന്ന് പാക് ഭരണാധികാരി പറഞ്ഞു. പാക് അധീന കശ്മീര്‍ ഉള്‍പ്പെടെയുള്ള മേഖല ഇന്ത്യയുടേതാണെന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജസ്വന്ത് സിംഹിന്റെ പ്രസ്താവനയെ അദ്ദേഹം ചോദ്യം ചെയ്തു. ഈ പ്രസ്താവന അനവസരത്തിലുള്ളതാണെന്നും അത് ചര്‍ച്ചയെ ബാധിക്കില്ലെന്നും അദ്ദേഹം പ്രത്യാശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+