കപ്പല്‍ ജീവനക്കാരുടെ യാതനയ്ക്ക് വിരാമമായി
കൊച്ചി: രണ്ടു മാസത്തോളമായി കൊച്ചി കടപ്പുറത്തു കെട്ടികിടക്കുകയായിരുന്ന കപ്പലിലെ ജീവനക്കാരുടെ യാതനയ്ക്ക് വിരാമമായി. ശമ്പളവും മറ്റുമായി ഒരു കോടിയോളം രൂപ ഇവര്‍ക്ക് നല്‍കാന്‍ ധാരണയായി.
കപ്പലിന്റെ ഉടമസ്ഥരായ അബുക്കുറ ഓയില്‍ കമ്പനിയും ഇന്റര്‍നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായത്. മാസങ്ങളായി കപ്പലിലെ ജീവനക്കാര്‍ ശമ്പളം കിട്ടാതെ നരകിക്കുകയായിരുന്നു. 11 ഇന്ത്യക്കാരടക്കം 30 ജീവനക്കാരാണ് കപ്പലിലുള്ളത്.
വാല്‍ദ്-അല്‍-അഗൗസ് എന്ന കമ്പോഡിയന്‍ ചരക്കുകപ്പലാണ് തുറമുഖത്ത് രണ്ടു മാസത്തോളം കിടന്നത്. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് കപ്പല്‍ തുറമുഖത്തു തടഞ്ഞുവെച്ചത്. കപ്പലുടമ കൊടുത്തുതീര്‍ക്കാനുള്ള കടം ഈടാക്കാന്‍ നിയമസഹായം തേടികൊണ്ട് അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് കടബാധ്യത തീര്‍ക്കാതെ കപ്പല്‍ തുറമുഖം വിടരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.












Click it and Unblock the Notifications