Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങും

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സംസ്ഥാന നിയമസഭയുടെ സമ്മേളനം വെള്ളിയാഴ്ച തുടങ്ങും. സാമ്പത്തികപ്രതിനസന്ധിയെ കുറിച്ചുള്ള ധവളപത്രത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കടുത്ത നടപടികള്‍ നടത്താനിരിക്കെ, നിയമസഭാ സമ്മേളനം ശബ്ദായമാനമായ രംഗങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് കരുതുന്നത്.

ആദ്യദിവസം നടക്കുന്ന ഗവര്‍ണര്‍ സുഖ്ദേവ്സിംഗ് കാംഗിന്റെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയത്തെ കുറിച്ച് ജൂലൈ രണ്ട്, മൂന്ന്, നാല് തീയതികളില്‍ ചര്‍ച്ച നടക്കും.

13ന് ധനകാര്യമന്ത്രി കെ.ശങ്കരനാരായണന്‍ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യബജറ്റ് അവതരിപ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബജറ്റിന്മേലുള്ള ചര്‍ച്ച നടക്കും. ദേവസ്വം ബില്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

ധനകാര്യചര്‍ച്ചയായിരിക്കും ഈ സമ്മേളനത്തില്‍ പ്രധാനമായും നടക്കുന്നതെങ്കിലും സമ്മേളനത്തില്‍ ബദല്‍ ധവളപത്രം അവതരിപ്പിക്കാനിരിക്കുന്ന പ്രതിപക്ഷം സര്‍ക്കാരുമായി ഇടയാനുള്ള സാധ്യതകളേറെയാണ്. ധവളപത്രത്തിന്റെ അടിസ്ഥാനത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കാനൊരുങ്ങുന്ന സര്‍ക്കാരിന്റെ വീഴ്ചകള്‍ക്കെതിരെ തുറന്ന ആക്രമണം നടത്തുന്നതിന്റെ ഭാഗമായാണ് പ്രതിപക്ഷം ധവളപത്രം സഭയില്‍ അവതരിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+