കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യ പ്രാക്ടീസ് അനുവദിച്ചേക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവിന്റെ കരട് രേഖ തയാറായി.

സ്വകാര്യ പ്രാക്ടീസ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഉടനുണ്ടാകുമെന്ന് അറിയുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് ചികിത്സയ്ക്കുമുമ്പും ശേഷവും ഡോക്ടറെ വസതിയില്‍ ചെന്ന് കാണാന്‍ അനുവദിക്കുമെന്നാണ് കരടില്‍ പറയുന്നത്.

സി ടി സ്കാന്‍, ലബോറട്ടറി എന്നീ സൗകര്യങ്ങള്‍ ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തുണ്ടാകണമെന്ന് നിഷ്കര്‍ഷിക്കും. എന്നാല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ക്ലിനിക്ക് തുടങ്ങാന്‍ അനുവാദം നല്‍കില്ല. ജോലി സമയത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിന് വിലക്കുണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളും മെഡിക്കല്‍ കോളേജുകളുമായും സംബന്ധിച്ചുണ്ടാകുന്ന പരാതികളില്‍ 24 മണിക്കൂറിനകം തീര്‍പ്പുണ്ടാക്കുന്നതിന് ഒരു വിദഗ്ധ സമിതി രൂപീകരിക്കണമെന്നും കരട് രേഖയില്‍ നിര്‍ദേശമുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് അനുവദിച്ചത് മുന്നണിക്കകത്തും പ്രത്യേകിച്ച് സിപിഎമ്മിനുള്ളിലും എതിര്‍പ്പുളവാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആ തീരുമാനം പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ സ്വകാര്യ പ്രാക്ടീസ് അനുവദിക്കുന്നതിനോട് യുഡിഎഫിനുള്ളില്‍ എതിര്‍പ്പൊന്നുമില്ല. കഴിഞ്ഞ ദിവസം ആര്‍സിസിയില്‍ നടന്ന ഒരു ചടങ്ങില്‍ സ്വകാര്യ പ്രാക്ടീസ് അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ പറഞ്ഞിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X