കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്ക: പ്രതിപക്ഷം അടിയന്തിരാവസ്ഥയ്ക്കെതിരെ

  • By Staff
Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കയില്‍ അടിയന്തിരാവസ്ഥ തുടരാനുള്ള പ്രമേയത്തിനെതിരെ പാര്‍ലമെന്റില്‍ വോട്ട് ചെയ്യാന്‍ പ്രതിപക്ഷം തീരുമാനിച്ചതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായി. പ്രമേയം പാര്‍ലമെന്റില്‍ പരാജയപ്പെടുകയാണെങ്കില്‍ പ്രസിഡന്റിന് തന്റെ അധികാരമുപയോഗിച്ച് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ടിവരും.

അടിയന്തിരാവസ്ഥ പിന്‍വലിക്കുകയാണെങ്കില്‍ എല്‍ടിടിഇയ്ക്കു മേലുള്ള നിരോധനം പരാജയപ്പെടുമെന്നാണ് ഭരണപക്ഷത്തിന്റെ വാദം. അതേ സമയം അടിയന്തിരാവസ്ഥയില്ലാതെ തന്നെ തീവ്രവാദ നിരോധന നിയമവും മറ്റുമുപയോഗിച്ച് എല്‍ടിടിഇയെ അടിച്ചമര്‍ത്താനാവുമെന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

പ്രധാന പ്രതിപക്ഷ പാര്‍ട്ടിയ യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടി ജൂലായ് മൂന്ന് ചൊവാഴ്ച യോഗം ചേര്‍ന്നാണ് പ്രമേയത്തിനെതിരെ വോട്ട് ചെയ്യാന്‍ തീരുമാനിച്ചത്. ജൂലായ് മൂന്നാം വാരത്തില്‍ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കുകയാണ് പ്രതിപക്ഷം.

പാര്‍ലമെന്റില്‍ അടിയന്തിരാവസ്ഥ തുടരാനുള്ള പ്രമേയം പരാജയപ്പെടുകയാണെങ്കില്‍ പിന്നീട് പ്രസിഡന്റിന്റെ ഊഴമാണ്. രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് പുതിയ പ്രഖ്യാപനം നടത്താനുള്ള അധികാരം പ്രസിഡന്റിനുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X