ചെയ്യാവുന്നതൊക്കെ ചെയ്തു: ഫാത്തിമാബീവി
തിരുവനന്തപുരം: തമിഴ്നാട്ടില്‍ പ്രക്ഷുബ്ധമായ സംഭവികാസങ്ങളുണ്ടായപ്പോള്‍ ഗവര്‍ണര്‍ എന്ന നിലയില്‍ തനിക്ക് ചെയ്യാവുന്നതൊക്ക ചെയ്തിട്ടുണ്ടെന്ന് മുന്‍ തമിഴ്നാട് ഗവര്‍ണര്‍ ഫാത്തിമാബീവി പറഞ്ഞു.
ജൂണ്‍ അഞ്ച് വെള്ളിയാഴ്ച തിരുവനന്തപുരത്ത് പ്രത്യേകവിമാനത്തിലെത്തിയ ഫാത്തിമാബീവി വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയാരുന്നു. രാവിലെ ചെന്നൈയില്‍ നിന്ന് യാത്ര തിരിച്ച ഫാത്തിമാബീവിയെ യാത്രയക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമെത്തിയിരുന്നു.
ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഫാത്തിമാബീവി തയ്യാറായില്ല. തന്റെ രാജിയില്‍ കലാശിച്ച തമിഴ്നാട്ടിലെ സംഭവവികാസങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് അവര്‍ ഒഴിഞ്ഞുമാറി. പ്രശ്നത്തിലേക്ക് താന്‍ വലിച്ചിഴക്കപ്പെടുകയായിരുന്നോ എന്ന ചോദ്യത്തിനും അവര്‍ മറുപടി പറയാന്‍ തയ്യാറായില്ല.
കാഴ്ചപ്പാടുകള്‍ എല്ലാവരുടെയും ഒരു പോലെയാവണമെന്നും അതൊക്ക ശരിയാവണമെന്നില്ലെന്നും ഫാത്തിമാബീവി പറഞ്ഞു.












Click it and Unblock the Notifications