കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാംഗുലിക്ക് ലഷ്കര്‍-ഇ-തോയ്ബയുടെ ഭീഷണി

  • By Staff
Google Oneindia Malayalam News

കൊല്‍ക്കത്ത: കശ്മീര്‍ തീവ്രവാദ സംഘടനയായ ലഷ്കര്‍ ഇ-തോയ്ബയുടെ തട്ടിക്കൊണ്ടുപോകല്‍ ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ കേന്ദ്രസര്‍ക്കാര്‍ സുരക്ഷാഗ്രൂപ്പില്‍ ഉള്‍പ്പെടുത്തി.

സിംബാബ്വെ പര്യടനം കഴിഞ്ഞ് ജൂലായ് ഒമ്പത് തിങ്കളാഴ്ച ഇന്ത്യയില്‍ മടങ്ങിയെത്തിയ ഗാംഗുലിക്ക് ഉടന്‍ തന്നെ ഇസെഡ് വിഭാഗത്തില്‍പ്പെടുത്തി സുരക്ഷാസംവിധാനം ഒരുക്കി.

തീവ്രവാദികളുടെ ഭീഷണി നേരിടുന്ന അവസാനത്തെ കായികതാരമാണ് ഗാംഗുലി. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നട്ടെല്ലായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരെയും ഹോക്കി മാന്ത്രികന്‍ ധന്‍രാജ് പിള്ളക്കെതിരെയും തീവ്രവാദസംഘടനകള്‍ ഭീഷണി മുഴക്കിയിരുന്നു.

നേരത്തെ ഗാംഗുലി ഒറ്റ പൊലീസുകാരന്റെ സംരക്ഷണയിലായിരുന്നു കൊല്‍ക്കത്തയിലുള്ള തന്റെ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരുന്നത്. പുതിയ സുരക്ഷാസംവിധാനം ഒരുക്കിയതോടെ അദ്ദേഹത്തെ മുന്നിലും പിന്നിലുമായി അനുഗമിക്കാന്‍ മഫ്ടിയില്‍ പൊലീസുകാരുണ്ടാകും. കൂടാതെ ഗാംഗുലി താമസിക്കുന്ന ബെഹാല പ്രദേശവും സുരക്ഷാഉദ്യോഗസ്ഥരുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കും.

ജൂലായ് 15 ഞായറാഴ്ച ഇന്ത്യന്‍ ടീമിനൊപ്പം ഗാംഗുലി ശ്രീലങ്കന്‍ പര്യടനത്തിന് തിരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X