ലൈംഗികപീഡനം: ആദിവാസി ബാലന്‍ കൊല്ലപ്പെട്ടു
തിരുവനന്തപുരം: കൊല്ലം ജില്ലയിലെ ചടയമംഗലത്ത് ഒരു ആദിവാസി ബാലന്‍ ലൈംഗികപീഡനത്തെ തുടര്‍ന്ന് മരിച്ചെന്ന് ധനമന്ത്രി കെ.ശങ്കരനാരായണന്‍ നിയമസഭയെ അറിയിച്ചു.
ഡോ.അംബദ്കര്‍ സ്മാരക ഹോസ്റലിലെ അന്തേവാസിയായിരുന്ന കുരിയാക്കോട് എസ്കെവി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി രാജിവ് ആണ് ജൂണ്‍ 29ന് കൊല്ലപ്പെട്ടത്. നെഞ്ചിലും തലച്ചോറിലും അണുബാധയുണ്ടായതിനെ തുടര്‍ന്ന് കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ രാജീവിനെ പ്രവേശിപ്പിക്കുകയായിരുന്നു. നേരത്തെ ഒരു സ്വകാര്യ ആശുപത്രിയിലും രാജീവിന് ചികിത്സ നടത്തിയിരുന്നു.
മരിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് കുട്ടിയെ ആരോ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. രാസപരിശോധനയുടെ ഫലം വരാനിരിക്കുന്നതേയുള്ളൂ.
സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് ഹോസ്റല്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ചടയമംഗലം പൊലീസ് കേസ് രജിസ്റര്‍ ചെയ്തു. സംഭവത്തെ കുറിച്ച് കൊല്ലം ഡിവൈഎസ്പി അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications