നെഹ്രുട്രോഫി കാരിച്ചാല്‍ ചുണ്ടന്
ആലപ്പുഴ: ആയിരങ്ങളെ സാക്ഷിനിര്‍ത്തി, ഇഞ്ചുകളുടെ വ്യത്യാസത്തില്‍ കാരിച്ചാല്‍ ചുണ്ടന്‍ വിജയത്തിലേക്ക് കുതിച്ചപ്പോള്‍ നെഹ്രുട്രോഫി വളളംകളിക്ക് ആവേശകരമായ പരിസമാപ്തി. പുന്നമടക്കായലില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ചമ്പക്കുളം ചുണ്ടനെ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ തോല്പിച്ചാണ് കാരിച്ചാല്‍ ചുണ്ടന്‍ തുടര്‍ച്ചയായ രണ്ടാമത്തെ വിജയം കൊയ്തത്.
നടുഭാഗം, വെള്ളംകുളങ്ങര എന്നീ വളളങ്ങള്‍ മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. ചേങ്കേരി ബോട്ട് ക്ലബിന്റെ കാരിച്ചാല്‍ ഇത് 11ാം തവണയാണ് നെഹ്രുട്രോഫി നേടുന്നത്. 1987ന് ശേഷം ഒരു വിജയം പോലും നേടാന്‍ കഴിയാതിരുന്ന കാരിച്ചാല്‍ 2000ല്‍ നടന്ന സഹസ്രാബ്ദ നെഹ്രുട്രോഫി നേടിക്കൊണ്ടാണ് വിജയപാതയില്‍ തിരിച്ചെത്തിയത്.
16 ചുണ്ടന്‍ വള്ളങ്ങള്‍ ഇക്കുറി നെഹ്രുട്രോഫിയില്‍ പങ്കെടുത്തു. ഒന്നാംസ്ഥാനം നേടിയ കാരിച്ചാലിന് 50,000 രൂപ ലഭിച്ചു. രണ്ടാംസ്ഥാനം നേടിയ ചമ്പക്കുളത്തിന് 20,000 രൂപ ലഭിച്ചു. ലൂസേഴ്സ് ഫൈനലില്‍ ആലപ്പാട് ചുണ്ടന്‍ ഒന്നാം സ്ഥാനത്തെത്തി.












Click it and Unblock the Notifications