Get Updates
Get notified of breaking news, exclusive insights, and must-see stories!

ടോണി ബ്ലയറിന്റെ ജയത്തിനു പിന്നില്‍ ഇന്ത്യക്കാര്‍

ലണ്ടന്‍: കഴിഞ്ഞ ജൂണില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയര്‍ വന്‍വിജയം നേടാന്‍ വിദേശ ഇന്ത്യന്‍ വ്യവസായികള്‍ സഹായിച്ചിരുന്നു. ബ്ലയറിന്റെ ലേബര്‍ പാര്‍ട്ടിക്ക് സംഭാവന നല്‍കിയ വന്‍കക്ഷികളില്‍ വിദേശ ഇന്ത്യന്‍ വ്യവസായികളായ ലക്ഷ്മി മിത്തല്‍, സ്വരാജ് പോള്‍ എന്നിവരും ഉള്‍പ്പെടുന്നു.

ബ്രിട്ടനിലെ ഉരുക്കുവ്യവസായ മേഖലയിലെ കരുത്തനായ മിത്തല്‍ 1,25,000 പൗണ്ടാണ് (ഏകദേശം 86,46,250 രൂപ) സംഭാവന നല്‍കിയത്. നൂണ്‍ ഭക്ഷ്യോല്പാദന കമ്പനിയുടെ സ്ഥാപകനായ ഗുലാം നൂണ്‍ 1,00,000 പൗണ്ടും (67,57,000 രൂപ) സ്വരാജ് പോളും വിടി റൈസ് ഉടമ മോനി വര്‍മ്മയും10,000 പൗണ്ട് വീതവും (6,75,000 രൂപ) പാര്‍ട്ടിക്ക് സംഭാവന നല്‍കിയിട്ടുണ്ട്.

ലേബര്‍ പാര്‍ട്ടിയുടെ എതിരാളികളായ കര്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും വിദേശ ഇന്ത്യക്കാരില്‍ നിന്നും സംഭാവനകള്‍ ലഭിച്ചിട്ടുണ്ട്. അംബാലാ ഗ്രൂപ്പിന്റെ മൊഹമ്മദ് അലിയാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. 6,000 പൗണ്ടാണ് (4,05,420 രൂപ) അംബാലാ ഗ്രൂപ്പ് സംഭാവന നല്‍കിയത്.

എന്നാല്‍ ലേബര്‍ പാര്‍ട്ടിയേക്കാള്‍ കൂടുതല്‍ സംഭാവന പിരിഞ്ഞു കിട്ടിയത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കായിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 1,24,00,000 പൗണ്ട് സംഭാവനയായി ലഭിച്ചപ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് വെറും 50,30,000 പൗണ്ട് മാത്രമാണ് കിട്ടിയത്. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 8,40,000 പൗണ്ട് സംഭാവനയായി ലഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+