കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മരുന്നിന് ചുമത്തിയ നികുതി പിന്‍വലിക്കണം
കോട്ടയം: മരുന്നിന് പുതുതായി ചുമത്തിയ നികുതി പിന്‍വലിക്കണമെന്ന് ആള്‍ കേരള കെമിസ്റ്സ് ആന്റ് ഡ്രിസ്റ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
നികുതി പിന്‍വലിച്ചില്ലെങ്കില്‍ മെഡിക്കല്‍ ഷാപ്പുകള്‍ അടച്ചിടുന്നതടക്കമുള്ള പ്രക്ഷോഭ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി തോമസ് രാജു പറഞ്ഞു.
മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിറ്റുവരവ് നികുതി യുഡിഎഫിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. പഴയ നിലപാടില്‍ നിന്ന് തീര്‍ത്തും വിരുദ്ധമായി എല്‍ഡിഎഫ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതിനേക്കാള്‍ മൂന്ന് മടങ്ങ് നികുതിയാണ് ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് തോമസ് രാജു ചൂണ്ടിക്കാട്ടി.