കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യമാകെ റെഡ് അലര്‍ട്ട്

  • By Staff
Google Oneindia Malayalam News

ദില്ലി: സ്വാതന്ത്യ്രദിനത്തിന്റെ തീവ്രവാദസംഘടനകളുടെ ഭീഷണിയുള്ള സാഹചര്യത്തില്‍ രാജ്യമാകെ സര്‍ക്കാര്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്ന് എല്ലാ സംസ്ഥാനങ്ങളിലും സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.

ആഗസ്ത് 14 ന് ഉത്തര്‍പ്രദേശില്‍ തീവണ്ടിയില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. രാജ്യത്താകെ സ്വാതന്ത്യ്രദിനത്തില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ തീവ്രവാദികള്‍ക്ക് പദ്ധതിയുണ്ടെന്നതിനാലാണ് രാജ്യമാകെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

ദില്ലിയില്‍ ഒരു ലക്ഷം പട്ടാളക്കാരാണ് സുരക്ഷാജോലികള്‍ക്കായി ഇറങ്ങിയിട്ടുള്ളത്. ഇതോടെ ദില്ലിയില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ കഴിയില്ലെന്നതിനാല്‍ തീവ്രവാദികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് തിരിയാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ആഗസ്ത് 15ന് നടക്കുന്ന സ്വാതന്ത്യ്രദിനാഘോഷച്ചടങ്ങുകള്‍ തടസ്സപ്പെടുത്തുമെന്ന് ലക്ഷാര്‍-എ-തോയിബ അടക്കമുള്ള തീവ്രവാദി സംഘടനകള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. പ്രധാനമന്ത്രി സ്വാതന്ത്യ്രദിനസന്ദേശം നല്‍കുന്ന ചടങ്ങ് നടക്കുന്ന ചെങ്കോട്ടയില്‍ ശക്തമായ സുരക്ഷാ സംവിധാനമാണുള്ളത്.

തീവ്രവാദി സംഘടനകള്‍ നഗരത്തില്‍ ഊര്‍ജിതമാണെന്നതിന്റെ സൂചനയാണ് ബോംബ് സ്ഫോടനം. ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് അറസ്റ് ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X