കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് 2002 ഒക്ടോബറില്‍: മുഷാറഫ്

  • By Staff
Google Oneindia Malayalam News

ഇസ്ലാമാബാദ്: 2002 ഒക്ടോബറില്‍ത്തന്നെ പാകിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രസിഡണ്ട് പര്‍വേസ് മുഷാറഫ് ഉറപ്പു നല്‍കി. രാജ്യത്തെ സുപ്രീംകോടതിയെയും ജനാധിപത്യ മര്യാദകളുെം അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ആഗസ്ത് 14 ചൊവാഴ്ച പാകിസ്ഥാന്റെ 54ാം സ്വാതന്ത്യ്രദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രസിഡണ്ട്. എന്നാല്‍ പൊതുതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത് കുറച്ചുകൂടി കഴിഞ്ഞായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് നടമാടുന്ന അക്രമങ്ങളെയും വിഭാഗീയചിന്തകളെയും മറികടക്കേണ്ടതുണ്ടെന്ന് അദ്ദേഹം ജനങ്ങളെ ഓര്‍മ്മപ്പെടുത്തി. വിവിധ മേഖലയില്‍ ബാധിച്ച അഴിമതി ഇല്ലാതാക്കിക്കൊണ്ട് രാജ്യം സാമ്പത്തികമായി മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു.

അടുത്തിടെ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ നല്ല സൂചനയാണ് നല്‍കിയിരിക്കുന്നതെന്ന് മുഷാറഫ് പറഞ്ഞു. മുമ്പ് വോട്ടവകാശമില്ലാതിരുന്ന സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കും ഇത്തവണ വോട്ട് ചെയ്യാന്‍ സാധിച്ചത് മികച്ച നേട്ടമാണ്. എന്നാല്‍ അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഭരണകൂടത്തിന് ഏറെ ബുദ്ധിമുട്ടേണ്ടിവന്നു എന്നും അദ്ദേഹം അനുസ്മരിച്ചു.

പ്രവിശ്യകളിലേക്കുള്ള തിരഞ്ഞെടുപ്പും പൊതു തിരഞ്ഞെടുപ്പും അടുത്ത ഒക്ടോബറോടെ പൂര്‍ത്തിയാകും. ഈ സമയപരിധിക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തി രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശം താന്‍ അനുസരിക്കും - മുഷാറഫ് വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X