നെടുമ്പാശേരി: സര്‍ക്കാര്‍ കൂടുതല്‍ ഓഹരി വാങ്ങില്ല
തിരുവനന്തപുരം: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളക്കമ്പനിയില്‍ സര്‍ക്കാര്‍ കൂടുതല്‍ മുതല്‍മുടക്കേണ്ടതില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഇപ്പോള്‍ സര്‍ക്കാരിന്റെ കൈവശമുള്ള 26 ശതമാനം ഓഹരി തന്നെ മതിയെന്ന് ആഗസ്ത് 16 വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്.
നേരത്തെ നായനാര്‍ സര്‍ക്കാര്‍ നെടുമ്പാശേരി വിമാനത്താവളക്കമ്പനിയിലെ സര്‍ക്കാരിന്റെ പങ്കാളിത്തം 51 ശതമാനമാക്കാന്‍ നടപടിയെടുത്തിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് വേണ്ട ഔദ്യോഗിക തീരുമാനം നായനാര്‍ സര്‍ക്കാര്‍ എടുത്തിരുന്നില്ല.
എന്നാല്‍ വിമാനത്താവളക്കമ്പനി സൊസൈറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ മൂന്നിലൊന്ന് സര്‍ക്കാര്‍ പ്രതിനിധികളായിരിക്കുമെന്ന് മുഖ്യമന്ത്രി ആന്റണി അറിയിച്ചു. ഇതിനുപുറമെ, വിമാനത്താവള ഡയറക്ടര്‍ ബോര്‍ഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും സര്‍ക്കാര്‍ പ്രതിനിധിയായിരിക്കണമെന്നുറപ്പുവരുത്താന്‍ സൊസൈറ്റി ബൈലോയില്‍ ഭേദഗതി വരുത്താനും സര്‍ക്കാര്‍ ആവശ്യപ്പെടുമെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications