Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട് സ്ഫോടനം: ജഡങ്ങള്‍ പുറത്തെടുത്തു

ചെന്നൈ: തമിഴ്നാട് സര്‍ക്കാരിന്റെ കീഴിലുള്ള ഡൈനമിറ്റ് ഫാക്ടറിയില്‍ നടന്ന പൊട്ടിത്തെറിയില്‍ മരിച്ച മുഴുവന്‍ പേരുടെയും ജഡങ്ങള്‍ പുറത്തെടുത്തു. ആഗസ്ത് 16 വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അവസാനത്തെ മൂന്നു ജഡങ്ങള്‍ കൂടി പുറത്തെടുത്തത്.

ഒട്ടാകെ മരിച്ച 25 പേരുടെയും ജഡങ്ങള്‍ കണ്ടെടുത്തതായി തമിഴ്നാട് പൊലീസ് അറിയിച്ചു. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. മരിച്ചവരില്‍ ഒമ്പതുപേരുടെ മൃതദേഹം വ്യാഴാഴ്ച തന്നെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിരുന്നു. ബന്ധുക്കളുടെ സഹായത്തോടെ ജഡങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. നേരത്തെ 30 പേര്‍ മരിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്.

ഇതിനിടെ നാഗ്പൂരില്‍ നിന്നും എക്സ്പ്ലോസീവ്സ് ഡയറക്ടര്‍ പരിശോധനയ്ക്കെത്തിയിട്ടുണ്ട്. ചെന്നൈയിലെ വെല്ലൂരില്‍ നിന്നുള്ള ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്ക്വാഡിലെ ഉദ്യോഗസ്ഥരും അന്വേഷണത്തില്‍ അദ്ദേഹത്തെ സഹായിക്കുന്നുണ്ട്. അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ ആറുപേര്‍ ചികിത്സയിലാണ്. കാട്പാടിയിലുള്ള തമിഴ്നാട് ഇന്‍ഡസ്ട്രിയല്‍ എക്സ്പ്ലോസീവ്സ് ലിമിറ്റഡിലാണ് വ്യാഴാഴ്ച ദുരന്തമുണ്ടായത്.

വ്യാഴാഴ്ച രാവിലെ 9.30ഓടെയാണ് സ്ഫോടനം ഉണ്ടായത്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഫാക്ടറിയില്‍ വിവിധ തരത്തിലുള്ള സ്ഫോടകവസ്തുക്കളാണ് നിര്‍മ്മിക്കുന്നത്. സ്ഫോടനത്തില്‍ ഫാക്ടറിയുടെ 302ാം യൂണിറ്റിന്റെ മേല്‍ക്കൂര മുഴുവനായും തകര്‍ന്നുവീണെന്ന് പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+