Get Updates
Get notified of breaking news, exclusive insights, and must-see stories!

മണല്‍വാരല്‍: സമഗ്രനിയമം കൊണ്ടുവരും

തിരുവനന്തപുരം: മണല്‍വാരലിനെ സംബന്ധിച്ച് സമഗ്രമായ നിയമനിര്‍മാണം നടത്തുമെന്ന് റവന്യു-നിയമമന്ത്രി കെ.എം.മാണി അറിയിച്ചു.

ഹൈക്കോടതി നിര്‍ദേശം പാലിച്ചും പാലങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തിയും പരിസ്ഥിതി പ്രശ്നങ്ങള്‍ കണക്കിലെടുത്തുമായിരിക്കും നിയമനിര്‍മാണം. മണല്‍വാരുന്ന തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നതിലും ശ്രദ്ധിക്കുമെന്ന് മാണി പറഞ്ഞു. ആഗസ്ത് 17 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മണല്‍വാരല്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നതിന്് ഒരു സമിതിയെ നിയോഗിക്കും. മണല്‍വാരല്‍ സംബന്ധിച്ച പൂര്‍ണഅധികാരം ഇനിമുതല്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കായിരിക്കും.

മന്ത്രിസഭാരേഖ ചോര്‍ന്നത് സംബന്ധിച് ആരോപണമുന്നയിക്കുന്നവര്‍ കുരുടന്‍ ആനയെ കണ്ടതു പോലെയാണ് സംസാരിക്കുന്നതെന്ന് മാണി ആരോപിച്ചു. ഇതേ കുറിച്ച് സര്‍ക്കാര്‍ ഉത്തരവിട്ട പ്രകാരം അന്വേഷണം നടക്കുന്നതിനാലാണ് മന്ത്രിമാര്‍ ഈ വിവാദത്തോട് പ്രതികരിക്കാത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+