Get Updates
Get notified of breaking news, exclusive insights, and must-see stories!

മിസ് കേരള മത്സരത്തിനെതിരെ എസ്എഫ്ഐ

കൊച്ചി: കേരളത്തില്‍ മിസ് കേരള മത്സരം നടത്തുന്നതിനെതിരെ എസ്എഫ്ഐ രംഗത്തെത്തി. ഈ സൗന്ദര്യ മത്സരം കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിനെതിരാണെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആഗസ്ത് 17 വെള്ളിയാഴ്ച കൊച്ചി നഗരത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. ആഗസ്ത് 18 ശനിയാഴ്ചയാണ് സൗന്ദര്യ മത്സരം.

ആഗോളവല്‍ക്കരണത്തിന്റെയും മുതലാളിത്ത സമ്പ്രദായത്തിന്റെയും സന്തതിയാണ് സൗന്ദര്യ മത്സരങ്ങളെന്ന് സംഘടനാപ്രവര്‍ത്തകര്‍ ആരോപിച്ചു. മുതലാളിത്ത രാജ്യങ്ങള്‍ സ്ത്രീകളെ വില്പനചരക്കാക്കുന്നതിന്റെ ഭാഗമാണ് ഇവ. ലോകത്തിന്റെ ഇന്നത്തെ അവസ്ഥ നേരായി മനസ്സിലാക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് ഇത്തരം ആഭാസങ്ങള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനാകില്ല - വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

വയനാട്ടില്‍ ആദിവാസികള്‍ പട്ടിണി കാരണം മരിക്കുമ്പോള്‍ കൊച്ചിയില്‍ ഒട്ടേറെ പണം മുടക്കി ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നതിന്റെ യുക്തിയെയും അവര്‍ ചോദ്യം ചെയ്തു. ഇത് കൊച്ചിയില്‍ തുടരാനനുവദിച്ചാല്‍ മറ്റു ജില്ലകളിലേക്കും അതിവേഗം വ്യാപിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.

മിസ് കേരള മത്സരം നടക്കുന്ന കൊച്ചിയിലെ ലേ മെരിഡിയന്‍ ഹോട്ടലിനു മുന്നില്‍ ആഗസ്ത് 18 ശനിയാഴ്ച പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്താനും എസ്എഫ്ഐ തീരുമാനിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+