കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെഹല്‍ക: രഹസ്യം ചോര്‍ത്താന്‍ സ്ത്രീകളും

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ പ്രതിരോധരംഗം സംബന്ധിച്ച രഹസ്യങ്ങള്‍ ചോര്‍ത്താന്‍ തെഹല്‍കസംഘം ലൈംഗികത്തൊഴിലാളികളെ(വേശ്യകള്‍ ) രംഗത്തിറക്കിയിരുന്നതായി തെളിഞ്ഞു. ആര്‍മി ഉദ്യോഗസ്ഥരില്‍ നിന്നും പല പ്രധാനരഹസ്യങ്ങളും കിട്ടിയത് ലൈംഗികത്തൊഴിലാളികളിലൂടെയായിരുന്നു.

ആര്‍മി ഉദ്യോഗസ്ഥരില്‍ നിന്നും രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ തെഹല്‍ക്കാസംഘം തന്നെയാണ് ലൈംഗികത്തൊഴിലാളികളെ ഇക്കാര്യത്തിനുപയോഗിച്ചത്. രാത്രികളില്‍ പലപ്പോഴും ഇത്തരം സ്ത്രീകളുടെ മുന്നില്‍ എന്തുകാര്യങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ വെളിപ്പെടുത്തുന്ന ആര്‍മിഉദ്യോഗസ്ഥരെ കണ്ട് ഞെട്ടിയത് തെഹല്‍ക്കാ വിവാദത്തെക്കുറിച്ച് അന്വേഷിക്കുന്ന കമ്മീഷനാണ്. കമ്മീഷന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി എഡിറ്റുചെയ്യാത്ത തെഹല്‍ക്കാ ടേപ്പ് കാണുന്നതിനിടയിലാണ് തെഹല്‍ക്കാസംഘത്തിന്റെ ഈ പുതിയ അന്വേഷണാത്മക പത്രപ്രവര്‍ത്തനരീതി ശ്രദ്ധയില്‍പെട്ടത്.

ടേപ്പിലെ ഇത്തരം രംഗങ്ങല്‍ ഒഴിവാക്കാനും തെഹല്‍ക വിവാദത്തെ കുറിച്ച് അന്വേഷിക്കുന്ന കെ.വെങ്കടസ്വാമി കമ്മിഷന്‍ തീരുമാനിച്ചു. ആര്‍മി ഉദ്യോഗസ്ഥര്‍ക്ക് വെബ് സൈറ്റ് സംഘം വേശ്യകളെ തരപ്പെടുത്തിക്കൊടുക്കുന്നതും മറ്റുമായ ഭാഗങ്ങളാണ് പൊതുജനങ്ങളെ കാണാന്‍ അനുവദിക്കേണ്ടതില്ലെന്ന് കമ്മിഷന്‍ തീരുമാനിച്ചത്.

തീര്‍ത്തും ലജ്ജാകരവും പൊതുജനങ്ങളെ കാണിക്കാന്‍ പാടില്ലാത്തതുമായ ഭാഗമായതിനാലാണ് കമ്മിഷന്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി.

നേരത്തെ ആര്‍മി ഓഫീസര്‍മാരെ കരിതേച്ചുകാണിക്കാന്‍ വേശ്യകളെ ഏര്‍പ്പാടാക്കിക്കൊടുത്ത തെഹല്‍ക തലവന്‍ തരുണ്‍ തേജ്പാലിനെ അറസ്റ് ചെയ്യണമെന്ന് സമതാ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.

ടേപ്പ് മുഴുവന്‍ കണ്ട കമ്മിഷന്‍ കേസില്‍ വാദം കേള്‍ക്കാനിരിക്കുന്നതേയുള്ളൂ. ടേപ്പില്‍ പരാമര്‍ശിക്കുന്ന മുന്‍ പ്രതിരോധ ഇടപാടുകളെ കുറിച്ച് പരിശോധിച്ചുവരികയാണ് കമ്മിഷന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X