Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍വാണിഭം: സ്ത്രീ പിടിയില്‍

തിരുവനന്തപുരം: നാലാഞ്ചിറ പെണ്‍വാണിഭത്തിലെ മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്ന സുമ (42) പൊലീസ് പിടിയിലായി.

കാര്യവട്ടത്തിന് സമീപം സായിനഗറില്‍ വാടകയ്ക്ക് താമസിക്കുന്ന സുമയെ ആഗസ്ത് 21 ചൊവാഴ്ചയാണ് പോലീസ് സംഘം അറസ്റ് ചെയ്തത്. ഇവരില്‍ നിന്നും ഒരു മൊബൈല്‍ ഫോണും ഒട്ടേറെ ഫോണ്‍ നമ്പരുകള്‍ അടങ്ങിയ ഡയറിയും പിടിച്ചെടുത്തു. ഇതിലെ നമ്പരുകളെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

പെണ്‍വാണിഭ സംഘത്തിന് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്ത് കാശ് വാങ്ങുകയാണ് ഇവരുടെ പ്രവര്‍ത്തനരീതി. ഐടിഡിസിയില്‍ ജോലി നോക്കുന്ന രണ്ടാം ഭര്‍ത്താവ് സുമയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തിരുന്നു. തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാടകയ്ക്ക് താമസിച്ച് ബിസിനസ് നടത്തിവരുന്ന ഇവര്‍ അടൂര്‍ സ്വദേശിയാണ്.

നാലാഞ്ചിറ പെണ്‍വാണിഭത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്ന സീരിയല്‍ നിര്‍മാതാവ് സക്കറിയയുടെ വലംകൈയായിരുന്നു സുമയെന്ന് പൊലീസ് പറഞ്ഞു. സക്കറിയക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+