ഇടവപ്പാതി മഴയുടെ അളവില്‍ ഗണ്യമായ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം ഇടവപ്പാതി എന്നറിയപ്പെടുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ നിന്നും ലഭിച്ച മഴയുടെ അളവില്‍ കുറവുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ആഗസ്ത് മധ്യം വരെ 170 സെന്റിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 142 സെന്റിമീറ്റര്‍ മാത്രമേ കിട്ടിയുള്ളു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശതമാനം മഴയുടെ കുറവാണ് സംസ്ഥാനത്ത് മൊത്തമുണ്ടായത്. എന്നാല്‍ ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇക്കുറി കൂടുതല്‍ മഴ ലഭിച്ചു. ഇടുക്കിയില്‍ 18 ശതമാനവും എറണാകുളത്ത് 12 ശതമാനവും മഴ കൂടുതല്‍ ലഭിച്ചു.
തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24 ശതമാനമാണ് കുറവുണ്ടായത്. സാധാരണഗതിയില്‍ ഈ കാലയളവില്‍ ജില്ലയില്‍ 230 സെന്റിമീറ്റര്‍ മഴ ലഭിക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷം ലഭിച്ചത് 106 സെന്റിമീറ്ററാണ്. വയനാട് ജില്ലയില്‍ 230 സെന്റിമീറ്റര്‍ മഴ പെയ്യേണ്ട സ്ഥാനത്ത് 106 സെന്റിമീറ്റര്‍ മാത്രമാണ് പെയ്തത്.
ഇടുക്കിയും എറണാകുളവും ഒഴികെയുള്ള എല്ലാ ജില്ലകളിലും കഴിഞ്ഞ തവണത്തെക്കാള്‍ കുറഞ്ഞ മഴയാണ് രേഖപ്പെടുത്തിയത്.
തെക്കന്‍ കേരളത്തില്‍ ആഗസ്ത് 26 ഞായറാഴ്ച കനത്ത മഴ ലഭിച്ചു. തിരുവനന്തപുരം നഗരത്തില്‍ 10 സെന്റിമീറ്റര്‍ മഴയാണ് ലഭിച്ചത്. കൊല്ലത്ത് ആറ് സെന്റിമീറ്ററും ഹോസ്ദുര്‍ഗിലും ആലപ്പുഴയിലും രണ്ട് സെന്റിമീറ്ററും കോട്ടയത്ത് രണ്ട് സെന്റിമീറ്ററും മഴ പെയ്തു.












Click it and Unblock the Notifications