Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനറാഞ്ചല്‍ വാര്‍ത്ത വ്യാജം

ദില്ലി: എയര്‍ അലയന്‍സിന്റെ വിമാനം റാഞ്ചിയെന്ന വാര്‍ത്ത വ്യാജമായിരുന്നുവെന്ന് വ്യക്തമായി. നാല് മണിക്കൂറുകളോളം രാജ്യത്തെ സംഭ്രമത്തിലാഴ്ത്തിയ റാഞ്ചല്‍ വാര്‍ത്ത തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.

ഒക്ടോബര്‍ മൂന്ന് ബുധനാഴ്ച 11.15ന് മുംബൈയില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട വിമാനമാണ് റാഞ്ചികള്‍ തട്ടിയെടുത്തെന്ന് വാര്‍ത്ത പരന്നത്. തുടര്‍ന്ന് രാത്രി ഒരു മണിക്ക് വിമാനം കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയ ദില്ലി വിമാനത്താവളത്തില്‍ ഇറക്കി.

അഹമ്മദാബാദ് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ക്ക് ലഭിച്ച അജ്ഞാതഫോണ്‍ സന്ദേശമാണ് മണിക്കൂറുകള്‍ നീണ്ട റാഞ്ചല്‍ നാടകത്തിന് വഴിതെളിച്ചത്. എയര്‍ അലയന്‍സിന്റെ വിമാനം റാഞ്ചുമെന്നായിരുന്നു ഫോണ്‍ സന്ദേശത്തില്‍ പറഞ്ഞത്. ഉടന്‍ വിമാനത്തിന്റെ പൈലറ്റുമായി ബന്ധപ്പെട്ട എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ വിമാനം റാഞ്ചിയെന്ന വിവരമാണ് നല്‍കിയത്.

യാത്രക്കാര്‍ക്കിടയിലാണ് റാഞ്ചികളുണ്ടെന്ന് കരുതിയ പൈലറ്റ് കോക്പിറ്റ് അകത്തുനിന്നടച്ചു. വാര്‍ത്ത പരന്നതോടെ യാത്രക്കാരുടെ മൊബൈല്‍ ഫോണുകളില്‍ പലരും വിളിക്കാന്‍ തുടങ്ങി. ഹൈജാക്കിങ്ങിനെ പറ്റി തങ്ങള്‍ക്കൊന്നും അറിയില്ലെന്നായിരുന്നു ചിലരുടെ മറുപടി.

ദില്ലി വിമാനത്താവളത്തിലെ വന്‍സുരക്ഷാ സന്നാഹത്തിനിടയില്‍ പൈലറ്റ് വിമാനമിറക്കി. റാഞ്ചികള്‍ക്കായി കമാന്റോകള്‍ തിരച്ചില്‍ തുടങ്ങിയെങ്കിലും അങ്ങനെയാരെയും കണ്ടെത്താനാവാത്തതിനെ തുടര്‍ന്നാണ് റാഞ്ചല്‍ വാര്‍ത്ത വ്യാജമാണെന്ന് മനസിലായത്.

കത്തികളുമായി രണ്ട് യാത്രക്കാരെ പിടികൂടിയെന്ന വാര്‍ത്ത വ്യോമയാനമന്ത്രി ഷാനവാസ് ഹുസൈന്‍ നിഷേധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+