കുടിലുകള്‍ പൊളിക്കാന്‍ അനുവദിക്കില്ല: ആദിവാസികള്‍
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ കെട്ടിയിരിക്കുന്ന ആദിവാസിക്കുടിലുകള്‍ പൊളിച്ചുനീക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനാധിപത്യനിഷേധമാണെന്ന് ആദിവാസി-ദളിത് സമരസമിതി.
അഭയാര്‍ത്ഥിക്കുടിലിലേക്ക് ജീപ്പ് ഓടിച്ചുകയറ്റി ആദിവാസി യുവാവിനെ ഗുരുതരമായി പരിക്കേല്‍പ്പിച്ച നടപടി ഉന്നതതലത്തില്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നും ആദിവാസി നേതാക്കള്‍ ഒക്ടോബര്‍ നാല് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സമരം അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള നടപടികളും കുടില്‍ പൊളിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നതെന്ന് അവര്‍ ആരോപിച്ചു.
സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധപന്തലുകള്‍ ഉയരുന്നത് സ്വാഭാവികമാണെന്നും ഇത് പൊളിക്കാനുള്ള നീക്കത്തെ എന്തുവില കൊടുത്തും എതിര്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ പൊളിക്കാന്‍ പൊലീസെത്തുമ്പോള്‍ എങ്ങനെ നേരിടുമെന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
നക്സലുകളുമായി ആദിവാസി സമരനേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് ആരോപിക്കുന്നത് സമരം തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും അവര്‍ കുറ്റപ്പെടുത്തി. സി. കെ. ജാനു, ഗീതാനന്ദന്‍, സദാശിവന്‍ കാണി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications