ഭൂചലന നിരീക്ഷണ കേന്ദ്രങ്ങള്‍ പൂട്ടി
തിരുവനന്തപുരം: കേരളത്തിലും ഭൂചലന ഭീതി നിലനില്‍ക്കുമ്പോള്‍ വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള 12 ഭൂചലന നിരീക്ഷണ കേന്ദ്രങ്ങള്‍ പൂട്ടി.
ബോര്‍ഡിന്റെ പദ്ധതി പ്രദേശങ്ങളോട് ചേര്‍ന്നും അല്ലാതെയുമുള്ള ഈ കേന്ദ്രങ്ങളിലെ ജീവനക്കാരെയും പിരിച്ചുവിട്ടിട്ടുണ്ട്. ചെറിയ ചെറിയ ഭൂചലനങ്ങളും കിണറിടിച്ചിലും മറ്റും മൂലം ജനങ്ങള്‍ ഭീതിയില്‍ കഴിയുമ്പോഴാണ് ബോര്‍ഡിന്റെ ഈ നീക്കം. ഇടുക്കി ജില്ലയിലുള്ളവയാണ് നിരീക്ഷണ കേന്ദ്രങ്ങളില്‍ ഭൂരിപക്ഷവും.
ഈരാറ്റുപേട്ട, അടുക്കം, കോട്ടയം, മേലുകാവ്, ഇടമലയാര്‍, തൃശൂര്‍ എന്നീ സ്ഥലങ്ങളില്‍ ഭൂചലനമുണ്ടായപ്പോള്‍ അവയെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ കൂടൂതല്‍ പഠനത്തിനായി ദേശീയതലത്തിലുള്ള പഠനകേന്ദ്രങ്ങള്‍ക്കും ശാസ്ത്രജ്ഞര്‍ക്കും നല്‍കിയത് ഈ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നായിരുന്നു. ഭൂചലനങ്ങളെ കുറിച്ച് പഠനം നടത്താന്‍ യോഗ്യതയുള്ളവരായിരുന്ന ഇവിടങ്ങളിലെ ജീവനക്കാര്‍.
ലോകത്ത് എവിടെ നടക്കുന്ന ഭൂചലനത്തെ കുറിച്ചും അപ്പപ്പോള്‍ വിവരം ലഭിക്കാനുള്ള സംവിധാനം ഈ കേന്ദ്രങ്ങളിലുണ്ടായിരുന്നു. തിരുവനന്തപുരത്ത് വൈദ്യുതി വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദം മൂലമാണ് ഈ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയതെന്ന് പറയപ്പെടുന്നു.












Click it and Unblock the Notifications