Get Updates
Get notified of breaking news, exclusive insights, and must-see stories!

ആക്രമണം: തെളിവുകള്‍ പ്രസിദ്ധീകരിച്ചു

ലണ്ടന്‍: അമേരിക്കയില്‍ നടന്ന തീവ്രവാദി ആക്രമത്തിന് പിന്നില്‍ ഒസാമ ബിന്‍ ലാദനും അദ്ദേഹത്തിന്റെ സംഘടനയായ അല്‍ കെയ്ദയുമാണെന്നുള്ളതിനുള്ള തെളിവുകളടങ്ങിയ രേഖ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ പ്രസിദ്ധീകരിച്ചു.

അമേരിക്കയുടെയും ബ്രിട്ടന്റെയും മറ്റ് സഖ്യരാജ്യങ്ങളുടെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ ആദ്യമായാണ് പ്രസിദ്ധീകരിക്കുന്നത്.

വേള്‍ഡ് ട്രേഡ് സെന്ററിലും പെന്റഗണിലും ഇടിച്ചിറക്കാനായി വിമാനങ്ങള്‍ തട്ടിയെടുത്ത 19 റാഞ്ചികളില്‍ മൂന്ന് പേര്‍ അല്‍ കെയ്ദയില്‍ പെട്ടവരാണെന്ന് രേഖയില്‍ പറയുന്നു.

സപ്തംബര്‍ 11ന് ആക്രമണം നടക്കുന്നതിന് മുമ്പ് അമേരിക്കക്കു നേരെ ഒരു വന്‍ആക്രമണം നടത്തുമെന്ന് ലാദന്‍ പ്രഖ്യാപിച്ചിരുന്നു. സപ്തംബര്‍ 10ന് ലോകത്തിലെ മറ്റ് ഭാഗങ്ങളിലുള്ള ലാദന്റെ കൂട്ടാളികളോട് അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചിരുന്നു.- തെളിവുകളായി രേഖയില്‍ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയില്‍ നടന്നതു പോലൊരു ആക്രമണം നടത്താന്‍ ലോകത്തെ മറ്റൊരു സംഘടനയ്ക്കും ശേഷിയില്ല. അല്‍കെയ്ദ വന്‍കെടുതികള്‍ വരുത്തിവെക്കാനായി നടത്തിയ മുന്‍ ആക്രമണങ്ങളുടെ സ്വഭാവം തന്നെയാണ് സപ്തംബര്‍ 11ലെ ആക്രമത്തിനെന്നും 21 പേജുകളുള്ള രേഖയില്‍ പറയുന്നു.

അതേ സമയം വിശ്വസനീയവും കൃത്യമെന്നുമുള്ള വിശേഷണത്തോടെ ബ്രിട്ടന്‍ പ്രസിദ്ധീകരിച്ച തെളിവുകള്‍ വെറും അവകാശവാദങ്ങള്‍ മാത്രമാണെന്ന ആരോപണമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+