യുദ്ധം പെട്ടെന്ന് അവസാനിക്കും: മുഷാറഫ്
ഇസ്ലാമബാദ്: അഫ്ഗാനിസ്ഥാനെതിരായ യുദ്ധം ചുരുങ്ങിയ സമയത്തിനുള്ളില്‍ അവസാനിക്കുന്നതായിരിക്കുമെന്ന് യുഎസ് ഉറപ്പ് തന്നിട്ടുണ്ടെന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് പറഞ്ഞു.
കഴിഞ്ഞ രാത്രി നടന്ന ആക്രമണം അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്കെതിരെയല്ലെന്നും ഒസാമ ബിന്‍ ലാദനും അല്‍-കെയ്ദക്കും എതിരെയാണെന്നും മുഷാറഫ് പറഞ്ഞു.ഒക്ടോബര്‍ എട്ട് തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഷാറഫ്.
കാബൂള്‍, ഖാണ്ഡഹാര്‍, ജലാലബാദ്, മസര്‍-ഇ-ഷരീഫ് എന്നീ നഗരങ്ങള്‍ക്ക് സമീപമുള്ള തീവ്രവാദിക്യാമ്പുകള്‍ മാത്രമാണ് ആക്രമിക്കപ്പെട്ടത്. താലിബാനുമായി പോരാട്ടം നടത്തുന്ന വടക്കന്‍ സഖ്യം ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്ന് നേട്ടമുണ്ടാക്കാനിടവരുത്തില്ലെന്ന് യുഎസ് സഖ്യം ഉറപ്പുവരുത്തേണ്ടതുണ്ട്.
താലിബാനെതിരായ യുദ്ധത്തില്‍ പാക്കിസ്ഥാന്റെ വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ പാക്കിസ്ഥാന്റെ മേഖലയില്‍ നിന്നും ഒരു ആക്രമണവും ഉണ്ടായിട്ടില്ല.
ആഗോള തീവ്രവാദം ഒരു വടവൃക്ഷമാണെന്നും അതിന്റെ വേരാണ് അറുക്കേണ്ടതെന്നും മുഷാറഫ് ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഏതെങ്കിലും തീവ്രവാദി സംഘടനയെ ആക്രമിച്ച് ഇല്ലാതാക്കുമ്പോള്‍ ആ വൃക്ഷത്തിന്റെ ഒരു ശാഖ മാത്രമേ വെട്ടിക്കളയുന്നുള്ളൂ. തീവ്രവാദത്തിന്റെ വേരറുക്കാതെ അതിനെ ഇല്ലാതാക്കാനാവില്ല.
അഗോള തീവ്രവാദം ചര്‍ച്ചാവിഷയമായപ്പോള്‍ കശ്മിരും പരാമര്‍ശിക്കപ്പെട്ടു എന്നല്ലാതെ അമേരിക്കയുമായുള്ള ചര്‍ച്ചയില്‍ കശ്മീര്‍ വിഷയമായില്ലെന്ന് മുഷറഫ് പറഞ്ഞു. എല്ലാ തരം തീവ്രവാദത്തെയും പാക്കിസ്ഥാന്‍ അപലപിക്കുന്നതായും മുഷാറഫ് പറഞ്ഞു.












Click it and Unblock the Notifications