മാനഭംഗത്തിനിരയായ സ്ത്രീക്ക് സംരക്ഷണം
തിരുവനന്തപുരം: മാനഭംഗത്തിനിരയായ മത്സ്യത്തൊഴിലാളി സ്ത്രീക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവ്.
വിവാദമായ ഉള്ളൂര്‍ മാനഭംഗക്കേസില്‍ മാനഭംഗത്തിനിരയായ സ്ത്രീ തന്റെ ജീവന് നേരെ ഭീഷണിയുള്ളതിനാല്‍ പൊലീസ് സംരക്ഷണം വേണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇവര്‍ക്ക് മതിയായ പൊലീസ് സംരക്ഷണം നല്‍കുവാന്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി. താജുദീന്‍ കോയ ഒക്ടോബര്‍ 11 വ്യാഴാഴ്ച ഉത്തരവിട്ടു.
കഴിഞ്ഞ വര്‍ഷം ആഗസ്ത് മൂന്നിന് രാത്രി എട്ടര മണിക്ക് പ്രശാന്ത് നഗറില്‍ മത്സ്യക്കച്ചവടം നടത്തുകയായിരുന്ന സ്ത്രീയെ മഹേഷ്കര്‍ണ, മലയന്‍ ദിലീപ് എന്നിവര്‍ ചേര്‍ന്ന് ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി എന്നതാണ് കേസ്. കേസിന്‍മേലുള്ള രഹസ്യവിചാരണ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications