കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നയ ്പോളിന്

  • By Staff
Google Oneindia Malayalam News

Naipaulസ്റോക്ക്ഹോം: ബ്രിട്ടീഷ് എഴുത്തുകാരനായ വി.എസ്. നയ്പോളിന് 2001ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം. ഒക്ടോബര്‍ 11 വ്യാഴാഴ്ച സ്വീഡിഷ് അക്കാദമിയാണ് സമ്മാനവിവരം പ്രഖ്യാപിച്ചത്.

നയ്പോള്‍ 1987ല്‍ എഴുതിയ ദി എനിഗ്മാ ഓഫ് എറൈവല്‍ എന്ന പുസ്തകമാണ് അദ്ദേഹത്തെ ഈ സമ്മാനത്തിനര്‍ഹനാക്കിയത്. മറഞ്ഞുപോകുന്ന ചരിത്രസത്യങ്ങളിലേക്ക് നമ്മെ നയിക്കുന്നതാണ് ഈ പുസ്തകമെന്ന് അക്കാദമി വിലയിരുത്തി.

ഒരു ഇന്ത്യന്‍ സിവില്‍ സര്‍വന്റിന്റെ മകനായി ജനിച്ച വിദ്യാധര്‍ സുരാജ് പ്രസാദ് നൈപോള്‍ 1950 മുതല്‍ ഇംഗ്ലണ്ടിലാണ് താമസം. തന്റെ ചോദ്യങ്ങള്‍ക്കും ചോദനകള്‍ക്കുമുള്ള ഉത്തരങ്ങള്‍ തേടി കുറെക്കാലം ലോകമാകമാനം യാത്ര ചെയ്തു. കോളനി ഭരണത്തിനുശേഷമുള്ള ബുദ്ധിമുട്ടുകളും പരിവട്ടങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ മിക്ക പുസ്തകങ്ങളുടെയും അന്തഃസത്ത.

കരീബിയന്‍ നാടുകളിലെത്തിയ ഇന്ത്യക്കാര്‍ തങ്ങളുടെ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ടു തന്നെ ആ സമൂഹവുമായി ഇടപഴകാന്‍ അശ്രാന്തപരിശ്രമം നടത്തുന്നതിനെ ആവിഷ്കരിച്ച എ ഹൗസ് ഫോര്‍ മിസ്റര്‍ ബിശ്വാസ് എന്ന പുസ്തകം അദ്ദേഹത്തിന്റെ എണ്ണപ്പെട്ട കൃതികളിലൊന്നാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നടമാടിയിട്ടുള്ള അഴിമതിക്കെതിരെയും അദ്ദേഹം തൂലിക ചലിപ്പിച്ചു.

നോബല്‍ സമ്മാനം വഭിക്കുന്ന ഏഴാമത്തെ ഇന്ത്യാക്കാരനാണ് നൈപോള്‍. ഇതിന് മുന്‍പ് സാഹിത്യത്തിന് നോബല്‍ സമ്മാനം വഭിച്ച ഇന്ത്യാക്കാരന്‍ രബീന്ദ്രനാഥ ടാഗോറാണ്. ഡോ സി വി രാമന്‍ (ഊര്‍ജ്ജ തന്ത്രം-1930), ഡോ ഹര്‍ഗോബിന്ദ് ഖൊരാന (മെഡിസിന്‍-1968), സുബ്രഹ്മണ്യം ചന്ദ്രശേഖര്‍ (ഊര്‍ജ്ജ തന്ത്രം-1983), മദര്‍ തെരേസ (സമാധാനം-1979), അമര്‍ത്യ സെന്‍ ( ധനതത്ത്വശാസ്ത്രം-1998) എന്നിവരാണ് നോബല്‍ സമ്മാനം ലഭിച്ച മറ്റ് ഇന്ത്യാക്കാര്‍.

69 കാരനായ നയ്പോളിനെ 1990ല്‍ നൈറ്റ് ബഹുമതി നല്‍കി ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി ആദരിച്ചു.

10 ലക്ഷം അമേരിക്കന്‍ ഡോളറാണ് സമ്മാനത്തുക. സമ്മാനം ഡിസംബര്‍ 10ന് സ്റോക്ക് ഹോമില്‍ നടക്കുന്ന ചടങ്ങില്‍ നയ്പോളിന് സമ്മാനിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X