കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാധാന നോബല്‍ സമ്മാനം അന്നനും സഭയ്ക്കും

  • By Staff
Google Oneindia Malayalam News

ഓസ്ലോ: ഐക്യരാഷ്രസഭയ്ക്കും സെക്രട്ടറി ജനറല്‍ കോഫി അന്നനും 2001ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം. ഒക്ടോബര്‍ 12 ബുധനാഴ്ച നോര്‍വെ നോബല്‍ സമിതിയാണ് പുരസ്കാര വിവരം വെളിപ്പെടുത്തിയത്.

ആഗോള തലത്തില്‍ സമാധാനം കൊണ്ടുവരാന്‍ സഭയും അന്നനും നടത്തിയ ശ്രമങ്ങളെ ആദരിച്ചുകൊണ്ടാണ് സമ്മാനം നല്‍കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഐക്യരാഷ്ട്രസഭയ്ക്ക് ഇത്തരമൊരു പുരസ്കാരം ലഭിക്കുന്നത്. നോര്‍വെ നോബല്‍ സമിതി ഏര്‍പ്പെടുത്തിയ നൂറാമത്തെ നോബല്‍ സമ്മാനമാണ് ഇത്.

രാജ്യങ്ങള്‍ തമ്മില്‍ സഹകരണം വേണമെന്ന് കഴിഞ്ഞ 100 വര്‍ഷമായി നോര്‍വെ നോബല്‍ സമിതി ആവശ്യപ്പെട്ടുവരുന്നു. ശീതസമരം അവസാനിച്ചതോടെ ഐക്യരാഷ്ട്ര സഭയ്ക്ക് തങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യത്തിനു വേണ്ടി ശ്രമിക്കാന്‍ സാധ്യതകള്‍ തെളിഞ്ഞു. ഇന്ന് ലോകമാകമാനം സമാധാനവും സുരക്ഷയും കൊണ്ടുവരാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ മുന്‍ നിരയിലാണ് സഭ, സമിതി ചൂണ്ടിക്കാട്ടി.

ഐക്യരാഷ്ട്ര സഭയ്ക്കു വേണ്ടി ഏറെക്കാലമായി പ്രവര്‍ത്തിക്കുന്ന അന്നന്‍ സഭയ്ക്ക് പുതുജീവന്‍ നല്‍കിയെന്നും സമിതി അഭിപ്രായപ്പെട്ടു. സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതോടൊപ്പം മനുഷ്യാവകാശങ്ങള്‍ക്കും അദ്ദേഹം പ്രാധാന്യം നല്‍കി. എയ്ഡ്സിനും അന്താരാഷ്ട്ര തീവ്രവാദത്തിനും എതിരെ സഭയുടെ പരിമിതമായ സൗകര്യങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചു.

ഐക്യരാഷ്ട്ര സഭ വിജയപരാജയങ്ങള്‍ ഏറെ കണ്ടിട്ടുണ്ടെങ്കിലും ആഗോള സമാധാനത്തിനായുള്ള ഏതു പ്രവര്‍ത്തനവും സഭയുടെ നേതൃത്വത്തില്‍ നടക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്ന് സമിതി വ്യക്തമാക്കി.

10 ലക്ഷം ഡോളറാണ് സമ്മാനത്തുക. സമ്മാനം ഡിസംബര്‍ 10ന് ഓസ്ലോയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. സമാധാന നോബല്‍ സമ്മാനത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയില്‍ മുമ്പ് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചവരില്‍ ജീവിച്ചിരിക്കുന്നവരെയെല്ലാം ചടങ്ങിലേക്ക് ക്ഷണിക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X