പള്ളിയില്‍ ഒളിച്ച തീവ്രവാദിയെ കൊന്നു
ശ്രീനഗര്‍: 45 മണിക്കൂര്‍ നീണ്ട സംഘര്‍ഷത്തിനുശേഷം ജമ്മു കശ്മീരിലെ ബദ്ഗം ജില്ലയിലെ ഒരു പള്ളിയില്‍ ഒളിച്ചിരിക്കുകയായിരുന്ന തീവ്രവാദിയെ ഒക്ടോബര്‍ 29 തിങ്കളാഴ്ച സൈനികര്‍ വെടിവെച്ചുകൊന്നു.
തീവ്രവാദി സംഘടനയായ ലഷ്കാര്‍-എ-തോയിബയില്‍ പെട്ടയാളാണ് കൊല്ലപ്പെട്ടതെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. പോരാട്ടത്തില്‍ ഒരു ഉന്നതോദ്യോഗസ്ഥനടക്കം മൂന്ന് അതിര്‍ത്തി രക്ഷാ സൈനികര്‍ക്ക് പരിക്കേറ്റു.
ഞായറാഴ്ചയാണ് പള്ളിയില്‍ ഒളിച്ചിരിക്കുകയായിരുന്ന തീവ്രവാദികളെ പിടികൂടാനായി സൈനികര്‍ പള്ളി വളഞ്ഞത്. തുടര്‍ന്ന് തീവ്രവാദികളുമായി മണിക്കൂറുകളോളം പോരാട്ടം നടന്നു. വെടിവെപ്പ് മണിക്കൂറുകളോളം നീണ്ടെങ്കിലും പള്ളിയ്ക്ക് കേടുപാടുകളില്ലെന്ന് സൈനികവക്താവ് അറിയിച്ചു.
ആക്രമണത്തില്‍ ആരാധാനാലയത്തിന് കേടുപാടൊന്നും സംഭവിച്ചിട്ടില്ലെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. തീവ്രവാദിയെ വെടിവെച്ചുവീഴ്ത്തിയതിന് ശേഷം പൊലീസിന്റെ സഹായത്തോടെ സൈനികര്‍ പള്ളിയില്‍ മറ്റ് നുഴഞ്ഞുകയറ്റക്കാരാരുമില്ലെന്ന് ഉറപ്പുവരുത്തി.












Click it and Unblock the Notifications