Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഡിപി പിക്കറ്റിംഗ് നടത്തി

പാലക്കാട്: ജയിലില്‍ കിടക്കുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദ്നിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിഡിപി പ്രവര്‍ത്തകര്‍ കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ ഉപരോധം നടത്തി.

വാളയറിനടുത്താണ് ഒക്ടോബര്‍ 29 തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് പിഡിപി പ്രവര്‍ത്തകര്‍ പിക്കറ്റിംഗ് നടത്താനെത്തി. എന്നാല്‍ കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള വാഹനങ്ങള്‍ പൊലീസ് പൊള്ളാച്ചി വഴിയുള്ള അപ്രോച്ച് റോഡിലൂടെ വഴിതിരിച്ചുവിട്ടതിനാല്‍ അവര്‍ക്ക് വാഹനങ്ങള്‍ പിക്കറ്റ് ചെയ്യാനായില്ല.

തുടര്‍ന്ന് പാലക്കാടിന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കൂട്ടുപാതയിലേക്ക് പിഡിപി പ്രവര്‍ത്തകര്‍ നീങ്ങി . മദ്നിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ അവിടെ വാഹന ഗതാഗതം തടസപ്പെടുത്തി.

അതിര്‍ത്തിയുടെ ഇരുഭാഗത്തും കനത്ത പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+