കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണമേഖലയില്‍ വന്‍ പ്രതിസന്ധി

  • By Super
Google Oneindia Malayalam News

വിയന്ന: സപ്തംബര്‍ 11ന്റെ തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് എണ്ണവിലയിലുണ്ടായ തകര്‍ച്ച എണ്ണമേഖലയില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. എണ്ണവിലയിടിവ് തടയാന്‍ ഒപെക് (ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്സ്പോര്‍ട്ടിംഗ് കണ്‍ട്രീസ്) രാഷ്ട്രങ്ങള്‍ എണ്ണയുല്പാദനം കുറയ്ക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. എങ്കിലും ഇതെത്രത്തോളം ഫലപ്രദമാകുമെന്ന് അവര്‍ക്ക് തന്നെ സംശയമുണ്ട്.

കഴിഞ്ഞ രണ്ടു വര്‍ഷത്തെ ചരിത്രത്തില്‍ , അസംസ്കൃത എണ്ണയ്ക്ക് ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോഴുള്ളത്. ഒപെക്കില്‍ അംഗമല്ലാത്ത റഷ്യ, നോര്‍വെ തുടങ്ങിയ എണ്ണ ഉല്പാദിപ്പിക്കുന്ന രാഷ്ട്രങ്ങളോട് ഉല്പാദനം കുറയ്ക്കാന്‍ ഒപെക് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങിനെ ചെയ്തില്ലെങ്കില്‍ എണ്ണവിലയില്‍ മത്സരം കൊണ്ടുവരുമെന്നും റഷ്യയ്ക്കും നോര്‍വെയ്ക്കും ഒപെക് താക്കീത് നല്കിയിട്ടുണ്ട്.

ലോകത്തെ അസംസ്കൃത എണ്ണയുല്പാദനത്തില്‍ 40 ശതമാനവും ഉല്പാദിപ്പിക്കുന്നത് ഒപെക് രാഷ്ട്രങ്ങളാണ്. ഈ രാജ്യങ്ങളിലെ സാമ്പത്തികഘടനയെ താങ്ങിനിര്‍ത്തുന്നത് എണ്ണവ്യാപാരമാണ്. എണ്ണയുല്പാദനം കുറച്ചുകൊണ്ട് വില ഉയര്‍ത്താനാണ് ഒപെക് ആലോചിക്കുന്നത്. പക്ഷേ പ്രധാന വ്യാവസായികരാഷ്ട്രങ്ങളിലെല്ലാം സപ്തംബര്‍ 11 ന് ശേഷം വന്‍ സാമ്പത്തികമാന്ദ്യം നിലനില്ക്കുന്നതിനാല്‍ ഈ തീരുമാനം തങ്ങളുടെ ഭാവിയെ എങ്ങിനെ ബാധിക്കുമെന്ന സംശയത്തിലാണ്.

നവംമ്പര്‍ 14ന് വീണ്ടും യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ ഒപെകില്‍ അംഗമല്ലാത്ത രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി, അന്തിമതീരുമാനമെടുക്കാനാണ് അവര്‍ ആലോചിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X