റബര്‍ വ്യാപാരികളുമായി ചര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: റബര്‍ വ്യാപാരികളുമായി ഇനി ചര്‍ച്ചക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഒക്ടോബര്‍ 29 തിങ്കളാഴ്ച റബര്‍ വ്യാപാരികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. റബര്‍ വ്യാപാര രംഗത്തെ റബര്‍ വ്യാപാരികളുടെയും ടയര്‍ കമ്പനികളുടെയും പ്രതിനിധികള്‍ കച്ചവട മനസ്ഥിതിയോടെയാണ് ചര്‍ച്ചയില്‍ സംസാരിച്ചത്. റബര്‍ മേഘലയിലെ പ്രശ്നങ്ങളെ ചൂഷണം ചെയ്ത് ലാഭം നേടുകയാണ് ഇവരുടെ ലക്ഷ്യം. അതുകൊണ്ട് ഇനിയും ചര്‍ച്ച കൊണ്ട് ഫലമുണ്ടാവില്ല.
കര്‍ഷകരില്‍നിന്ന് റബര്‍ വാങ്ങാത്ത അവസ്ഥ ഇപ്പോഴും തുടരുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കുറഞ്ഞ വില വ്യാപാരികള്‍ നല്കാന് തയ്യാറാവാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതുമൂലം വ്യാപാരികള്‍ക്കുണ്ടാവുന്ന കൈകാര്യ ചെലവ് സര്‍ക്കാര്‍ നല്‍കണമെന്ന വ്യാപാരികളുടെ ആവശ്യം സര്‍ക്കാര്‍ തള്ളികളഞ്ഞു. ഇത് കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കുറഞ്ഞ വില ആര് എസ് എസ് -നാലിന് 32.09 രൂപയും ആര് എസ് എസ് - അഞ്ചിന് 30.79 രൂപയുമാണ്. അന്താരാഷ്ട്ര കമ്പോളത്തില്‍ റബറിന് 26.45 രൂപയാണ് വില. ചുങ്കം നല്കി ഈ റബര്‍ ഇറക്കുമതി ചെയ്താല്‍ കിലോക്ക് 50 പൈസ വരെ ലാഭം കിട്ടും. എങ്കില്‍ എന്തിനാണ് കൂടുതല്‍ വില നല്കി നാട്ടിലെ റബര്‍ വാങ്ങണമെന്നാണ് ടയര്‍ കമ്പനി പ്രതിനിധികളുടെ ചോദ്യം.
കര്‍ഷകര്‍ക്ക് കൃത്യമായി ഗ്രേഡ് അനുസരിച്ച് ഒരു വ്യാപാരിയും വില നല്‍കാറില്ല. കുറഞ്ഞ ഗ്രേഡാണെന്ന് പറഞ്ഞ് വ്യാപാരി വാങ്ങുന്ന റബര്‍ വീണ്ടും തരംതിരിച്ച് മെച്ചപ്പെട്ട വിലക്ക് വില്‍ക്കുക വ്യാപാരികളുടെ സ്ഥിരം തന്ത്രമാണ്. ഇതുകൊണ്ട് നഷ്ടം റബര്‍ കര്‍ഷകനാണ്. ഇത് പരിഹരിക്കാന്‍ ഒരു നീക്കവും ഒരുടത്തുനിന്നും ഉണ്ടാവുന്നില്ല. പല കര്‍ഷകരും ഇതിനെകുറിച്ച് അജ്ഞരുമാണ്. ഗുണമേന്മയുള്ള റബര്‍ ഉത്പാദിപ്പിക്കുകയാണ് ഓരോ റബര്‍ കര്‍ഷകനും ചെയ്യേണ്ടത്. ഒപ്പം പുതിയ റബര്‍ ഉത്പന്നങ്ങള്‍ ഉണ്ടാക്കുകയും.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications