കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടങ്കുളം ആണവ നിലയത്തിന് അനുമതി

  • By Staff
Google Oneindia Malayalam News

ന്യൂദില്ലി: തമിഴ്നാട്ടിലെ കൂടങ്കുളം ആണവവൈദ്യുത നിലയത്തിന് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികാനുമതി.

പ്രധാനമന്ത്രി റഷ്യ സന്ദര്‍ശിക്കുന്നതിന് മുന്‍പായാണ് കേന്ദ്രസര്‍ക്കാര്‍ ഈ അനുമതി നല്‍കിയത്. റഷ്യന്‍ സഹകരണത്തോടെയാണ് തിരുനല്‍വേലി ജില്ലയിലെ കൂടങ്കുളത്ത് ആണവകേന്ദ്രം സ്ഥാപിക്കുന്നത്. 13171 കോടി രൂപയുടേതാണ് ഈ ആണവകേന്ദ്ര പദ്ധതി. 1000 മെഗാ വാട്ട് വൈദ്യുതിയാണ് ഉത്പാദനശേഷി.

2007 ല്‍ ആദ്യ ഘട്ടം പവര്‍ത്തന ക്ഷമമാക്കുകയാണ് ലക്ഷ്യം. രണ്ടാം ഘട്ടം 2008 ലും. കേരളത്തില്‍ ആണവനിലയത്തിനെതിരെ നിരന്തരം സമരം നടക്കുന്നതിനിടെയാണ് കേരളത്തിന് വളരെ അടുത്ത് ഈ ആണവ പദ്ധതിക്ക് തുടക്കമിടുന്നത്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് വെറും 80 കിലോമീറ്റര്‍ മാത്രം അകലെയാണ് കൂടങ്കുളം. കന്യാകുമാരിക്ക് വളരെ അടുത്താണ് ഈ സ്ഥലം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്തന്നെ ഈ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നെങ്കിലും യു എസ് എസ് ആര്‍ ഇല്ലാതായതോടെ പദ്ധതിയും മുടങ്ങി. ഇപ്പോള്‍ റഷ്യയുമായി സഹകരിച്ചാണ് ഈ പദ്ധതിക്ക് വീണ്ടും തുടക്കമിടുന്നത്. ഈ പദ്ധതി നിര്‍ദ്ദേശിച്ചിരുന്നപ്പോള്‍ കേരളത്തില്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. റഷ്യ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി വാജ് പേയി ഇതിനുള്ള അവസാന രേഖകളില്‍ ഒപ്പുവയ്ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X