കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ത്രാക്സ് രോഗബാധ കേരളത്തിലും?

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആന്ത്രാക്സ് രോഗം ബാധിച്ചതായി സംശയിക്കുന്ന ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിതുര സ്വദേശിയായ പ്രേംനാഥ് എന്ന 51കാരനെയാണ് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കേരളത്തില്‍ ആന്ത്രാക്സ് രോഗംബാധിച്ചതെന്ന് സംശയിക്കുന്ന ആദ്യത്തെ രോഗിയാണ് ഇദ്ദേഹം. നെഞ്ചില്‍ അസ്വസ്ഥതയും ശ്വാസം മുട്ടലും നിറുത്താതെയുള്ള ചുമയും കാരണമാണ് പ്രേംനാഥിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

സൗദി അറേബ്യയില്‍ നിന്നുള്ള സുഹൃത്തയച്ച മഞ്ഞനിറത്തിലുള്ള പൊടിയടങ്ങിയ ഒരു കത്ത് തനിക്ക് കഴിഞ്ഞ ദിവസം ലഭിച്ചതായും പ്രേംനാഥ് പറയുന്നു. പൊടി മണത്തുനോക്കാന്‍ ശ്രമിച്ചപ്പോള്‍ അല്പം ശ്വാസകോശത്തിലേക്ക് കടന്നതായി സംശയിക്കുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് അസ്വസ്ഥതയുണ്ടായത്. കുത്തിക്കുത്തിയുള്ള ചുമയും നെഞ്ചില്‍ അസ്വസ്ഥതയും ശ്വാസംമുട്ടലും അനുഭവപ്പെട്ടു.

തുടര്‍ന്ന് അദ്ദേഹം പൊടിയടങ്ങിയ കവറുമായി ഒരു മലയാളപത്രത്തിന്റെ ഓഫീസില്‍ ചെന്നു. പത്രമോഫീസില്‍ നിന്നും ഉടനെ പ്രേംനാഥിനെ ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ വാഹനത്തില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.

ആന്റിബയോട്ടിക്ക് മരുന്ന് ഉപയോഗിച്ച ശേഷം രോഗിയുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് പറയുന്നു. മഞ്ഞപ്പൊടിയുള്ള കവര്‍ ആരോഗ്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സെല്‍ പരിശോധിച്ചുവരികയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X