ചില താലിബാന്‍ നേതാക്കളെ പിടികൂടി
കാബൂള്‍: വടക്കന്‍ സഖ്യം ചില താലിബാന്‍ നേതാക്കളെ പിടികൂടിയതായി യുഎസ് വൃത്തങ്ങള്‍ അറിയിച്ചു. പിടിയിലായവര്‍ ആരാണെന്നും എവിടെ വെച്ചാണെന്നും വെളിപ്പെടുത്തിയിട്ടില്ല. നവംബര്‍ 14 ബുധനാഴ്ചയാണ് ഇവര്‍ പിടിയിലായത്.
പിടിയിലായ താലിബാന്‍ നേതാക്കളില്‍ നിന്നും ഒസാമ ബിന്‍ ലാദന്റെയും മുല്ല ഒമറിന്റെയും താവളങ്ങളെ കുറിച്ച് വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുഎസ് സൈന്യം.
അഫ്ഗാനിസ്ഥനില്‍ കാണ്ഡഹാര്‍, കുണ്ഡുസ്, ബഗ്ളാന്‍ എന്നീ സ്ഥലങ്ങളിലായി താലിബാന്‍ സേന കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് യുഎസ് വൃത്തങ്ങള്‍ അറിയിച്ചു. കുണ്ഡുസിന് നേരെ വടക്കന്‍ സഖ്യം മുന്നേറികൊണ്ടിരിക്കുകയാണ്.
കാണ്ഡഹാര്‍ വിമാനത്താവളം വടക്കന്‍ സഖ്യത്തിന്റെ പിടിയിലായെങ്കിലും കാണ്ഡഹാര്‍ നഗരം ഇപ്പോഴും താലിബാന്റെ നിയന്ത്രണത്തിലാണ്. കാണ്ഡഹാര്‍ പിടിച്ചെടുക്കാനായി മുന്നേറുന്ന വടക്കന്‍ സഖ്യവുമായി ശക്തമായ പോരാട്ടം നടത്തിവരികയാണ് താലിബാന്‍ സേന.
കാണ്ഡഹാറിന്റെ വടക്ക് ഭാഗത്തുള്ള രണ്ട് പട്ടണങ്ങള്‍ താലിബാന്റെ പിടിയിലായി. ജലാലബാദ് പിടിച്ചെടുത്തെന്ന് വടക്കന്‍ സഖ്യ അവകാശപ്പെട്ടെങ്കിലും യൂനുസ് കാലിസിന്റെ നേതൃത്വത്തിലുള്ളസംഘത്തിന്റെ നിയന്ത്രണത്തിലാണ് ഈ നഗരമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. താലിബാന്‍ കാലിസിന് ജലാലബാദ് കൈമാറി നഗരം വിടുകയായിരുന്നു.












Click it and Unblock the Notifications