അഫ് ഗാനെ ഇന്ത്യ സശ്രദ്ധം വീക്ഷിക്കുന്നു
ന്യൂഡല്‍ഹി : അഫ് ഗാനിസ്ഥാനിലെ സ്ഥിതിഗതികളെ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി.
യുദ്ധാനനന്തരം, അഫ് ഗാനിസ്ഥാന്റെ പുനര്‍ നിര്‍മ്മാണത്തിന് അന്താരാഷ്ട്ര സഹായം ഉറപ്പു വരുത്തണമെന്ന് വാജ് പേയി ആവശ്യപ്പെട്ടു. അഫ്ഗാന്‍ സാഹചര്യങ്ങള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. അഫ്ഗാന്‍ പ്രശ്നങ്ങളിലല്‍ താത്പര്യമുള്ള എല്ലാ കക്ഷികളുമായും സംഘങ്ങളുമായും ഇന്ത്യ നിരന്തര ബന്ധം പുലര്‍ത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു വാജ്പേയി.
അഫ് ഗാന്റെ ഭാവി തീരുമാനിക്കുന്നതിനും അവിടെ മാനവികതയിലൂന്നിയ ഭരണക്രമം കൊണ്ടു വരുന്നതിനും നാം മറ്റു രാജ്യങ്ങളുമായി ബന്ധപ്പെടുന്നുണ്ട് പാര്‍ലമെന്റിന്റെ ഇരു സഭകളിലും സ്വമേധയാ നടത്തിയ പ്രസ്താവനയില്‍ വാജ് പേയി അഭിപ്രായപ്പെട്ടു. തന്റെ വിദേശയാത്രയെ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.
അഫ്ഗാന്‍ സര്‍ക്കാരുമായും ജനതയുമായും ഇന്ത്യ പുലര്‍ത്തുന്ന പരമ്പരാഗത സൗഹാര്‍ദ്ദം കൂടുതല്‍ ശക്തമാക്കുമെന്നും വാജ് പേയി തുടര്‍ന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ്, റഷ്യന്‍പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ എന്നിവരുമായി നടന്ന ചര്‍ച്ചകളില്‍ അഭിപ്രായ സമന്വയം ഉണ്ടായതായി അദ്ദേഹം പറഞ്ഞു.
വിശാലവും ജനാധിപത്യപരവും സ്വതന്ത്രവും നിഷ് പക്ഷവുമായതും എല്ലാവര്‍ക്കും പ്രാതിനിധ്യമുള്ളതുമായ സര്‍ക്കാര്‍ വേണമെന്ന കാര്യത്തില്‍ ഏകാഭിപ്രായമുണ്ടായെന്ന് വാജ് പേയി പറഞ്ഞു.












Click it and Unblock the Notifications