കലാപം: കോട്ടയില്‍ യുഎസ് സേന ബോംബിട്ടു
കാബൂള്‍: കുണ്ഡുസില്‍ വടക്കന്‍ സഖ്യത്തിന് കീഴടങ്ങിയ താലിബാന്‍ പോരാളികള്‍ കലാപം സൃഷ്ടിച്ചതിനെ തുടര്‍ന്ന് യുഎസ് യുദ്ധവിമാനങ്ങള്‍ ഒരു കോട്ടയില്‍ ബോംബിട്ടു.
മസാരി ഷരീഫിനടുത്തുള്ള ഒരു കോട്ടയിലെ താലിബാന്‍ തടവുകാരാണ് കലാപമുണ്ടാക്കിയത്. നൂറുകണക്കിന് താലിബാന്‍ പോരാളികള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
ബോംബാക്രമണത്തില്‍ നാനൂറോളം പേര്‍ മരിച്ചുവെന്നാണ് കേട്ടതെന്ന് ടൈം മാഗസിന്‍ റിപ്പോര്‍ട്ടര്‍ പറഞ്ഞു. ഒരു യുഎസ് പ്രത്യേക സേനാ കമാന്റോ കൊല്ലപ്പെട്ടതായും ഒരാള്‍ കോട്ടയില്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യം പെന്റഗണ്‍ നിഷേധിച്ചു.
കലാപം സൃഷ്ടിച്ചവര്‍ ഒരു കമാന്ററെ വധിച്ചതിനു ശേഷം എതിര്‍പക്ഷത്തിന്റെ സൈനികരെ നിരായുധരാക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
അതേ സമയം വിദേശ പോരാളികളടക്കമുള്ള താലിബാന്‍ സൈനികര്‍ കീഴടങ്ങിയതിനെ തുടര്‍ന്ന് നവംബര്‍ 25 ഞായറാഴ്ച തങ്ങള്‍ കുണ്ഡുസിലേക്ക് കടന്നതായി വടക്കന്‍ സഖ്യം അറിയിച്ചു. വടക്കന്‍ സഖ്യത്തിന്റെ നേതാവ് അബുദുള്‍ റഷിദ് ദോസ്തം കുണ്ഡുസിന്റെ നിയന്ത്രണം ഏറ്റെടുത്തതായി അഫ്ഗാന്‍ ഇസ്ലാമിക് പ്രസും റിപ്പോര്‍ട്ട് ചെയ്തു.
കാണ്‍ഹാറില്‍ മാത്രമാണ് താലിബാന് ഇപ്പോള്‍ നിയന്ത്രണമുള്ളത്. കാണ്ഡഹാറില്‍ ജനങ്ങള്‍ താലിബാനെതിരെ കലാപമുയര്‍ത്തുകയാണെന്ന് വടക്കന്‍ സഖ്യം അവകാശപ്പെട്ടു.












Click it and Unblock the Notifications