പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: കള്ള്ഷാപ്പുകള്‍ സ്വകാര്യവ്യക്തികള്‍ക്ക് കൈമാറാനുള്ള സര്‍ക്കാര്‍ നീക്കത്തെക്കുറിച്ചുള്ള അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഡിസംബര്‍ മൂന്ന് തിങ്കളാഴ്ച നിയമസഭയില്‍ നിന്ന് ഇറങ്ങിപോയി.
സിപിഎമ്മിലെ കോടിയേരി ബാലകൃഷ്ണനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കള്ള്ഷാപ്പുകള്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നതിനെ കുറിച്ച് സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് എക്സൈസ് മന്ത്രി കെ. ശങ്കരനാരായണന്‍ മറുപടി നല്കി. യുഡിഎഫ് ചര്‍ച്ച ചെയ്തതിനു ശേഷമേ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂ.- അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ജനങ്ങളുടെ എതിര്‍പ്പ് വകവെക്കാതെയാണ് കള്ള്ഷാപ്പുകള്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നതെന്നും ഇത് മദ്യമാഫിയയെ സഹായിക്കാന്‍ വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications