കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍: ഉയരം കൂട്ടരുതെന്ന് ആവശ്യപ്പെടും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉയരം 136 അടിയില്‍ നിന്ന് ഉയര്‍ത്തരുതെന്ന് തമിഴ്നാടിനോടും കേന്ദ്രത്തോടും കേരളം ആവശ്യപ്പെടും. ഇതു സംബന്ധിച്ച് ഡിസംബര്‍ ഏഴ് വെള്ളിയാഴ്ച നിയമസഭയില്‍ മന്ത്രി ടി.എം. ജേക്കബ് അവതരിപ്പിച്ച പ്രമേയം എല്ലാവരും ഐക്യകണ്േഠന അംഗീകരിക്കുകയായിരുന്നു.

ഡാമിന്റെ ഉയരം കൂട്ടിയാലുണ്ടാകുന്ന അപകടത്തെക്കുറിച്ചും നഷ്ടത്തെക്കുറിച്ചും ജലസേചന മന്ത്രി ടി.എം. ജേക്കബ് സഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ വിശദമായി പ്രതിപാദിച്ചിരുന്നു. ഭൂകമ്പ സാധ്യതപ്രദേശത്താണ് ഡാം നിലനില്ക്കുന്നത്. 100 വര്‍ഷം മുമ്പ് പണിത ഡാം അന്നത്തെ കെട്ടിടനിര്‍മ്മാണ വസ്തുക്കള്‍ ഉപയോഗിച്ച് പണിതതായതിനാല്‍ കൂടുതല്‍ ജലം ഉള്‍ക്കൊള്ളാന്‍ ഡാമിന് ശേഷിയില്ല. - പ്രമേയത്തില്‍ വിശദമാക്കുന്നു.

ഡാമിന്റെ ഉയരംകൂട്ടാനുള്ള കേന്ദ്രവിദഗ്ധസമിതിയുടെ നിര്‍ദേശം ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ താഴ്ന്നപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഏറെ ഭയാശങ്കള്‍ ഉണ്ടാക്കിയിരിക്കുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു.

ഈ പ്രമേയം ഏതെങ്കിലും സംസ്ഥാനത്തിനോ സര്‍ക്കാരിനോ എതിരായതല്ലെന്നും ജനങ്ങളുടെ താല്പര്യം സംരക്ഷിക്കാനാണെന്നും മുഖ്യമന്ത്രി ആന്റണി പറഞ്ഞു. ഡാമിന്റെ ഉയരം കൂട്ടുന്നത് കേരളത്തിന് ഗൗരവമായ ഭീഷണിയാണ്. അതുകൊണ്ട് ഡാമിന്റെ ഉയരം കൂട്ടാന്‍ അനുവദിക്കരുത്. - ആന്റണി അഭിപ്രായപ്പെട്ടു.

ജലസേചനമന്ത്രി ടി.എം. ജേക്കബിന്റെ നേതൃത്വത്തില്‍ ഒരു സംഘം നേരിട്ടു നടത്തിയ അന്വേഷണത്തില്‍ ഡാമില്‍ വിള്ളലുകള്‍ കണ്ടെത്തിയിരുന്നു. അതുകൊണ്ട് ഡാമിന്റെ ഉയരം കൂട്ടരുതെന്ന് കേന്ദ്രത്തോടും തമിഴ്നാടിനോടും നേരിട്ട് കേരളം അഭ്യര്‍ത്ഥന നടത്തണമെന്ന പ്രമേയത്തിന് സഭയില്‍ പൂര്‍ണ്ണപിന്തുണ ലഭിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X