കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൃദ്ധസദനങ്ങള്‍ ആത്മഹത്യ തടയുന്നു

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം : കേരളത്തിലെ വൃദ്ധസദനങ്ങള്‍ ആത്മഹത്യാനിരക്ക് കുറയ്ക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നെന്ന് പഠന റിപ്പോര്‍ട്ട് . ആത്മീയതയും നിരക്കു കുറയ്ക്കുന്നതില്‍ കാര്യമായ പങ്കു വഹിക്കുന്നുണ്ട്. എന്നാല്‍ യുവാക്കളില്‍ സ്വയംഹ്യതാ പ്രവണത കൂടിവരികയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

സംസ്ഥാനത്തെ പെരുകുന്ന ആത്മഹത്യകള്‍ തടയാന്‍ വനിതാകമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച ശുപാര്‍ശകള്‍ക്കൊപ്പമാണ് ഈ നിഗമനങ്ങള്‍ നല്‍കിയത്.

ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനെക്കാള്‍ ഇരട്ടിയാണ്. സ്വയം ജീവനൊടുക്കുന്നവരില്‍ ഭൂരിഭാഗവും 21 നും 30 ഇടയ്ക്കു പ്രായമുളള സ്ത്രീകള്‍. 51 വയസു കഴിഞ്ഞവരില്‍ പൊതുവേ ആത്മഹത്യാ പ്രവണത കുറവാണ്. കേരളത്തിലുളള വൃദ്ധസദനങ്ങള്‍ വൃദ്ധസ്ത്രീകള്‍ക്കു തണലാണെന്ന് ഇതു തെളിയിക്കുന്നു. കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ കഴിയുന്ന മതങ്ങളില്‍ ആത്മഹത്യ താരതമ്യേനെ കുറവാണ്. ആത്മീയത അത്മഹത്യ കുറയ്ക്കുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

മാനസികരോഗം, ദുര്‍ബല മനസ്്, പെട്ടെന്നുളള സമനില തെറ്റല്‍, ആത്മവിശ്വാസക്കുറവ്, ഭര്‍ത്തൃവീട്ടിലെ പീഢനം, കടക്കെണി, അവിഹിതഗര്‍ഭം, സ്ത്രീധനപ്രശ്നം, സാമ്പത്തിക പ്രശ്നം, സമൂഹത്തിലെ ഒറ്റപ്പെടല്‍ ഇവയൊക്കെയാണ് ആത്മഹത്യയിലേക്കു നയിക്കുന്ന കാരണങ്ങള്‍.

ആത്മഹത്യയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്, രണ്ടാം സ്ഥാനം പശ്ചിമബംഗാളിനും; റിപ്പോര്‍ട്ടു പറയുന്നു. കേരളത്തില്‍ കൂട്ട ആത്മഹത്യ ചെയ്യുന്നവരില്‍ ഭൂരിഭാഗവുും കുടുംബ ജീവിതം ആരംഭിക്കുന്ന യുവതീയുവാക്കളാണ്.

സ്ക്കൂളുകളിലും കോളെജുകളിലും കൗണ്‍സിലിംഗ് സെന്ററുകള്‍ രൂപീകരിക്കുക, വിദ്യാര്‍ഥികളായ കൗണ്‍സിലര്‍മാരുടെ സേവനം ഉപയോഗിക്കുക, അയല്‍ക്കൂട്ടങ്ങള്‍ പോലുളള സന്നദ്ധസംഘടനകളും തൊഴിലധിഷ്ഠിത സംഘടനകളും വ്യാപിപ്പിക്കുക, ആരോഗ്യ മാസിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാതല ടാസ്ക് ഫോഴ്സുകള്‍ രൂപീകരിക്കുക, ഹെല്‍പ്പ് ലൈന്‍ സര്‍വീസ് തുടങ്ങുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ആത്മഹത്യ തടയുന്നതിന വനിതാകമ്മിഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X