കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ലോസ് സര്‍ക്യൂട്ട് ടിവി എല്ലാം കണ്ടു

  • By Staff
Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റ് മന്ദിരത്തിലെ ക്ലോസ് സര്‍ക്യൂട്ട് ടെലിവിഷന്‍ എല്ലാം ഒപ്പിയെടുത്തിരുന്നു. തീവ്രവാദികള്‍ വന്ന കാറും തുടര്‍ന്നുള്ള സംഭവങ്ങളും എല്ലാം.

പാര്‍ലമെന്റ് വളപ്പിലേക്ക് തീവ്രവാദികള്‍ കടന്നത് പ്രധാനഗേറ്റിലൂടെയാണെന്ന് സുരക്ഷാഉദ്യോഗസ്ഥര്‍ക്കുപോലും മനസ്സിലായത് ക്ലോസ് സര്‍ക്യൂട്ട് ടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ്. തീവ്രവാദികളുടെ കാര്‍ വിജയ്ചൗക്ക് ഗേറ്റിലൂടെ അകത്തുകടന്നുവെന്നായിരുന്നു ആദ്യധാരണ.

ക്ലോസ് സര്‍ക്യൂട്ട് ടിവി പ്രകാരം സംഭവിച്ചതിങ്ങനെയാണ്: ഡിഎന്‍3സിജെ 1527 നമ്പര്‍ വെളുത്ത അംബാസഡര്‍ കാര്‍ പാര്‍ലമെന്റ് മന്ദിരത്തിലെ പ്രധാനഗേറ്റിലൂടെ അകത്തേക്കുവന്നു. പിന്നീട് കാര്‍ അതിവേഗം 12ാം നമ്പര്‍ ഗേറ്റിന്റെ ഭാഗത്തേക്ക് നീങ്ങി. രാജ്യസഭാഅംഗങ്ങള്‍ അകത്തുകടക്കുന്ന ഗേറ്റാണിത്.

കാറിന്റെ അമിതവേഗത കണ്ട് പന്തികേട് തോന്നിയ പാര്‍ലമെന്റ് വാച്ച് ആന്റ് വാര്‍ഡിലെ കാവല്‍ക്കാരനായ ജെ.പി. യാദവ് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തീവ്രവാദികള്‍ കാര്‍ നിര്‍ത്താന്‍ വിസമ്മതിച്ചതോടെ യാദവ് വോക്കി ടോക്കിയിലൂടെ തീവ്രവാദികള്‍ കാറില്‍ വരുന്നതായി മറ്റ് സുരക്ഷാഉദ്യോഗസ്ഥര്‍ സന്ദേശം നല്കി. ഇതിനിടയില്‍ യാദവിനെ കാറില്‍ നിന്ന് തീവ്രവാദികള്‍ വെടിവച്ചു. യാദവ് തല്‍ക്ഷണം മരിച്ചുവീണു.

11.42ആയപ്പോഴേക്കും സുരക്ഷാകാര്യങ്ങളുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി മഹീപതി പാര്‍ലമെന്റ് മന്ദിരത്തിന്റെ ഗേറ്റുകളടക്കാന്‍ എല്ലാവര്‍ക്കും സന്ദേശം നല്കി. ഉപരാഷ്ട്രപതിയെ അനുഗമിച്ചിരുന്ന കാറുകള്‍ കിടക്കുന്നതിനാല്‍ തീവ്രവാദികള്‍ക്ക് മുന്നോട്ട് നീങ്ങാനായില്ല. പകരം അവര്‍ അതിവേഗം യു ടേണ്‍ എടുത്ത് തിരിഞ്ഞു. തീവ്രവാദികളുടെ കാര്‍ ഇടിച്ച് ഉപരാഷ്ട്രപതിയെ അനുഗമിച്ച കാറുകളിലൊന്നിന് കേടുപറ്റി. തുടര്‍ന്നാണ് വെടിവെപ്പ് തുടങ്ങിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X