കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈന്യം സജ്ജം: ഫെര്‍ണാണ്ടസ്

  • By Staff
Google Oneindia Malayalam News

സൈന്യം സജ്ജം: ഫെര്‍ണാണ്ടസ്
ഡിസംബര്‍ 27, 2001

സിയാചിന്‍ : അതിര്‍ത്തിയിലെ സൈനിക വിന്യാസം രണ്ടു ദിവസത്തിനകം പൂര്‍ത്തിയാകുമെന്ന് പ്രതിരോധ മന്ത്രി. എങ്കിലും നയതന്ത്രശ്രമങ്ങള്‍ക്കാവും ഇന്ത്യ മുന്‍ഗണന നല്‍കുക. ഭടന്മാരുടെ മനോവീര്യം വര്‍ദ്ധിപ്പിക്കാന്‍ തന്ത്രപ്രധാന മേഖലകളില്‍ സന്ദര്‍ശനം നടത്തവെ ഡിസംബര്‍ 27 വ്യാഴാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നയതന്ത്ര വൃത്തങ്ങളില്‍ നിന്നും അനുകൂലതീരുമാനത്തിന് ഇന്ത്യ കാത്തിരിക്കുകയാണ്. അതിര്‍ത്തിയിലെ സാഹചര്യം സ്ഫോടനാത്മകമാണെന്നും ജോര്‍ജ് ഫെര്‍ണാണ്ടസ് കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 13നുണ്ടായ അക്രമങ്ങള്‍ ഏതു രാജ്യത്തിന്റെയും സഹനശക്തിയ്ക്ക് അപ്പുറമാണെന്നറിയാവുന്നതു കൊണ്ടാണ് അക്രമത്തിന്റെ പിറ്റേന്നു തന്നെ പാകിസ്താന്‍ അതിര്‍ത്തിയില്‍ പടയൊരുക്കം ആരംഭിച്ചത്. -ഫെര്‍ണാണ്ടസ് പറഞ്ഞു.

മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി അതിര്‍ത്തിക്കപ്പുറത്തു നിന്നുളള ഭീകരവാദം ഇന്ത്യ അതീവഗൗരവത്തോടെ സമീപിക്കുമെന്നും ഫെര്‍ണാണ്ടസ് പറഞ്ഞു. ഏതു സാഹചര്യവും നേരിടാന്‍ സേന സുസജ്ജമാണ്. രാജ്യസുരക്ഷയായി ഏതറ്റംവരെയും പോകാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.

തീവ്രവാദത്തെ നേരിടുന്നതില്‍ വന്‍ശക്തികള്‍ പുലര്‍ത്തുന്ന ഇരട്ടത്താപ്പിനെ പ്രതിരോധമന്ത്രി രൂക്ഷമായി അപലപിച്ചു. കശ്മീരില്‍ നടക്കുന്നത് പാക് പിന്തുണയുളള ഭീകരവാദമാണെന്നതിന് ആര്‍ക്കാണു സംശയമെന്നും മന്ത്രി ചോദിച്ചു. തീവ്രവാദത്തിന്റെ ക്രൂരഫലങ്ങള്‍ വളരെ നാളായി അനുഭവിക്കുന്ന രാജ്യമാണ് ഇന്ത്യ.

പരുക്കന്‍ മഞ്ഞു വസ്ത്രങ്ങളണിഞ്ഞ് പൂജ്യത്തിനു താഴെ മുപ്പതു ഡിഗ്രി തണുപ്പുളള കാര്‍ഗില്‍-ദ്രാസ് മേഖലകളില്‍ പ്രതിരോധമന്ത്രി സന്ദര്‍ശനം നടത്തി. മന്ത്രിസ്ഥാനമേറ്റ ശേഷം 21-ാം തവണയാണ് ഫെര്‍ണാണ്ടസ് സിയാചിനിലെത്തുന്നത്. സിയാചിനിലെ ഭടന്മാര്‍ക്കൊപ്പം അദ്ദേഹം ക്രിസ്മസ് ആഘോഷിച്ചു. രാജസ്ഥാനിലെ തന്ത്രപ്രധാന മേഖലകളും മന്ത്രി സന്ദര്‍ശിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X