കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ ആദിവാസിക്ക് സ്വന്തം മണ്ണ്

  • By Staff
Google Oneindia Malayalam News

ഇടുക്കി: ആദിവാസികളെ പുനരധിവസിപ്പിക്കുന്ന പരിപാടിയുടെ സംസ്ഥാനതലഉദ്ഘാടനത്തിന്റെ ഭാഗമായി മറയൂരില്‍ 398 ആദിവാസികള്‍ക്ക് ഭൂമി നല്കി. മറയൂരില്‍ 353 ആദിവാസികള്‍ക്കാണ് ഭൂമി നല്കിയത്. ഇതില്‍ 242 പേര്‍ക്ക് ഒന്നരഏക്കര്‍ വീതവും 113 പേര്‍ക്ക് അഞ്ച് ഏക്കര്‍ വീതവും നല്കി.

കുണ്ടളയില്‍ 145 പേര്‍ക്കും ഭൂമി നല്കി. ഒട്ടാകെ 1680 ഏക്കര്‍ ഭൂമിയുടെ കൈവശരേഖ ആദിവാസികള്‍ക്ക് നല്കി. ആദിവാസികളുടെ വികസനം അടുത്ത ആസൂത്രണവികസനത്തില്‍ ഒരു പ്രധാന ഇനമായിരിക്കുമെന്ന് മുഖ്യമന്ത്രി ആന്റണി പറഞ്ഞു. ഭൂമിവിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ആദിവാസികള്‍ക്ക് ഭൂമി നല്കുന്നതിന് തടസ്സമായി നില്ക്കുന്ന എല്ലാ പ്രതിബന്ധങ്ങളെയും നിയമപരമായ മാര്‍ഗ്ഗത്തിലൂടെ തട്ടിമാറ്റി സര്‍ക്കാര്‍ അവര്‍ക്ക് ഭൂമി നല്കും. ആലപ്പുഴ ജില്ലയിലൊഴിച്ച് എല്ലാ ജില്ലകളിലും സര്‍ക്കാര്‍ ആദിവാസികള്‍ക്ക് നല്കാന്‍ റവന്യൂഭൂമി കണ്ടെത്തിയിട്ടുണ്ട്. പക്ഷെ ആ ഭൂമി മതിയാവില്ലെന്നതിനാല്‍ ആദിവാസികള്‍ക്ക് നല്കാന്‍ 25,000 ഏക്കര്‍ വനഭൂമി കൂടി വിട്ടുതരാന്‍ കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെടുമെന്നും ആന്റണി പറഞ്ഞു.

റവന്യൂമന്ത്രി കെ.എം. മാണി പട്ടയവിതരണം നിര്‍വഹിച്ചു. മന്ത്രി എം.എ. കുട്ടപ്പന്‍, ആദിവാസി നേതാവ് സി.കെ. ജാനു എന്നിവരും പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X