കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥിരം ഗള്‍ഫ് കപ്പലിന് അനുമതി ലഭിച്ചേക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കൊച്ചിയില്‍ നിന്നും ഗള്‍ഫിലേക്ക് സ്ഥിരം കപ്പല്‍ സര്‍വീസ് നടത്തുന്നതിന് കേന്ദ്ര ഷിപ്പിംഗ് വകുപ്പ് അനുമതി നല്‍കിയേക്കും. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് കൊച്ചിയില്‍ നിന്ന് ഗള്‍ഫിലേക്ക് സ്ഥിരം കപ്പല്‍ സര്‍വീസ് ആരംഭിക്കാനാവുമെന്നാണ് കരുതുന്നത്.

കൊച്ചിയില്‍ നിന്ന് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിന് കെഎസ്ഐഡിസി ഇതിനകം തന്നെ ടെണ്ടറുകള്‍ ക്ഷണിച്ചിട്ടുണ്ട്. ഗള്‍ഫിലേക്ക് സ്ഥിരം കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതു സംബന്ധിച്ച് പ്രവാസികാര്യമന്ത്രി എം. എം. ഹസ്സന്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രി ജെ. സി. ഗോയലുമായി ചര്‍ച്ച നടത്തിയിരുന്നു.

സര്‍വീസ് ആരംഭിക്കുന്നതിന് അനുമതി ലഭിക്കുന്നത് ചില നിബന്ധനകളുടെ അടിസ്ഥാനത്തിലായിരിക്കും. പരമാവധി 750 യാത്രക്കാര്‍ക്ക് മാത്രമേ കപ്പലില്‍ യാത്ര ചെയ്യാനാവൂ. അഞ്ച് ദിവസത്തോളം യാത്രക്ക് വേണ്ടിവരുമെന്നതിനാല്‍ ഡെക് സീറ്റുകളില്‍ യാത്ര അനുവദിക്കില്ല.

200 കിലോ ഗ്രാമോളം വരുന്ന സാധനങ്ങള്‍ സൗജന്യമായി കൊണ്ടുപോവാന്‍ അനുവദിക്കും. വിമാനകൂലിയേക്കാള്‍ വളരെ കുറവായിരിക്കും കപ്പലിലെ യാത്രാകൂലി. എങ്കിലും കുറഞ്ഞ വരുമാനക്കാരായ ഗള്‍ഫ് മലയാളികള്‍ക്ക് സ്ഥിരം കപ്പല്‍ സര്‍വീസ് ഒരു അനുഗ്രഹം തന്നെയായിരിക്കും.കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ ഗള്‍ഫിലേക്ക് കപ്പല്‍ സര്‍വീസ് നടത്തിയിരുന്നു. ഷിപ്പിംഗ് മന്ത്രാലയം തടസമുന്നയിച്ചതിനെ തുടര്‍ന്ന് സര്‍വീസ് തുടരാനായില്ല.

കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കൊച്ചി തുറമുഖ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊച്ചി തുറമുഖ ട്രസ്റ് അധികൃതരുമായി മന്ത്രി ഹസ്സനും നോര്‍ക സെക്രട്ടറി ജിജി തോംസണും ഈയിടെ ചര്‍ച്ച നടത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X